sarath-kamal

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന ടേബിൾ ടെന്നിസിലെ ഇന്ത്യൻ സൂപ്പർ താരം അചന്ത ശരത് കമൽ സ്വന്തമാക്കുമ്പോൾ അത് അദ്ദേഹം അർഹിക്കുന്ന ആദരമാണ്. 2022-ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മിന്നുന്ന പ്രകടനം കാഴ്‌ചവച്ച ശരത് കമൽ മൂന്ന് സ്വർണമടക്കം നാല് മെഡലുകൾ നേടിയിരുന്നു. തമിഴ്നാട് സ്വദേശിയായ നാല്പതുകാരനായ ശരത് കമലിന് 2004ൽ അർജുന ലഭിച്ചിരുന്നു.

പ്രത്യേക പോർട്ടൽ വഴി ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിന്നാണ് റിട്ട. ജസ്റ്റിസ് എ.എം. ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള സെലക്‌ഷൻ കമ്മിറ്റി അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അർജുന അവാർഡുകൾ: സീമ പുനിയ (അത്‌ലറ്റിക്‌സ്), എൽദോസ് പോൾ (അത്‌ലറ്റിക്‌സ്), അവിനാഷ് മുകുന്ദ് സാബിൾ (അത്‌ലറ്റിക്‌സ്), ലക്ഷ്യ സെൻ, എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റൺ), അമിത് (ബോക്‌സിംഗ്), നിഖത് സരീൻ ( ബോക്‌സിംഗ്), ഭക്തി പ്രദീപ് കുൽക്കർണി, ആർ. പ്രഗ്‌നാനന്ദ (ചെസ്), ദീപ് ഗ്രേസ് എക്ക (ഹോക്കി), ശുശീലാ ദേവി (ജൂഡോ), സാക്ഷി കുമാരി (കബഡി), നയൻ മോണി സൈകിയ (ലോൺ ബോൾ), സാഗർ കൈലാസ് ഒവ്ഹാൽക്കർ (മല്ലഖാംബ്), ഇളവേനിൽ വാളറിവൻ, ഓംപ്രകാശ് മിതർവാൾ (ഷൂട്ടിംഗ്), ശ്രീജ അകുല (ടേബിൾ ടെന്നീസ്), വികാസ് താക്കൂർ (വെയ്റ്റ് ലിഫ്റ്റിംഗ്), അൻഷു, സരിത (ഗുസ്തി), പർവീൺ (വുഷു), മാനസി ഗിരീഷ്ചന്ദ്ര ജോഷി, തരുൺ ധിൽ (പാരാ ബാഡ്മിന്റൺ), സ്വപ്നിൽ സഞ്ജയ് പാട്ടീൽ(പാരാ നീന്തൽ), ജെർലിൻ അനിക. ജെ (ബധിര ബാഡ്മിന്റൺ).
ദ്രോണാചാര്യ: ജിവൻജോത് സിംഗ് തേജ (അമ്പെയ്ത്ത്), മുഹമ്മദ് അലി ഖമർ (ബോക്സിംഗ്), സുമ സിദ്ധാർത്ഥ് ഷിരൂർ (പാരാ ഷൂട്ടിംഗ്), സുജീത് മാൻ (ഗുസ്തി).
ആജീവനാന്ത വിഭാഗം: ദിനേശ് ജവഹർ ലാഡ് (ക്രിക്കറ്റ്), ബിമൽ പ്രഫുല്ല ഘോഷ് (ഫുട്ബോൾ), രാജ് സിംഗ് (ഗുസ്തി).
സമഗ്രസംഭാവനയ്‌ക്കുള്ള ധ്യാന് ചന്ദ് അവാർഡ്: അശ്വിനി അക്കുഞ്ഞി സി (അത്‌ലറ്റിക്‌സ്), ധരംവീർ സിംഗ് (ഹോക്കി), ബി.സി. സുരേഷ് (കബഡി), നിർ ബഹദൂർ ഗുരുംഗ് (പാരാ അത്‌ലറ്റിക്‌സ്).
രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരം: ട്രാൻസ്‌സ്റ്റാഡിയ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജി, ലഡാക്ക് സ്കീ & സ്‌നോബോർഡ് അസോസിയേഷൻ.
മൗലാന അബുൽ കലാം ആസാദ് ട്രോഫി: ഗുരു നാനാക് ദേവ് യൂണിവേഴ്സിറ്റി, അമൃത്‌സർ