
മുംബയ് : നടനും സംവിധായകനും ബിഗ് ബോസ് സീസൺ 16 മത്സരാർത്ഥിയുമായ സാജദ് ഖാനെതിരെ വീണ്ടും മീ ടു ആരോപണം. നടി ഷീല പ്രിയ സേത്തിയാണ് സാജിദ് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. 14വർഷം മുമ്പ് സാജിദ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറി എന്നാണ് ഷീല പ്രിയ സേത്തി പറയുന്നത്.
കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ ഉടൻ വരാനിരിക്കുന്ന പ്രോജ്ക്ടിൽ എന്ന അഭിനയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റരീതി തന്നെ അദ്ഭുതപ്പെടുത്തിയെന്ന് നടി പറയുന്നു. അഞ്ച് മിനിട്ടോളം തുടർച്ചായായി അദ്ദേഹം തന്റെ സ്വകാര്യഭാഗങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു. നിങ്ങളുടെ സ്തനങ്ങൾ വേണ്ടത്ര വലുപ്പമില്ലാത്താണെന്നും മാറിടം വലുതാക്കാൻ ശസ്ത്രിക്രിയ ചെയ്യണം എന്നും സാജിദ് ഖാൻ പറഞ്ഞു. സ്തനങ്ങൾ വലുതാക്കാൻ കുറച്ച് എണ്ണകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു മാറിടം ദിവസവും മസാജ് ചെയ്യണം എന്നും എങ്കിൽ മാത്രമേ തനിക്ക് ബോളിവുഡിൽ അഭിനയിക്കാൻ സാധിക്കൂം എന്നും സാജിദ് ഖാൻ പറഞ്ഞതായി നടി ആരോപിച്ചു.
നേരത്തെ നടിമാരായ ഷെർലിൻ ചോപ്ര, കനിഷ്ക സോണി, റാണി ചാറ്റർജി എന്നിവപും സാജിദ് ഖാനേതിരെ ഗുരുത ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിരുന്നു.