
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഐഫോണിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മൂന്ന് ലക്ഷം രൂപ വില വരുന്ന 60 ഗ്രാം സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ദുബായിൽ നിന്നുള്ള വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നിയാസാണ് ഐഫോണിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
സാധാരണയുള്ള സ്വർണക്കടത്ത് മാർഗങ്ങൾക്ക് കസ്റ്റംസ് പിടി വീഴുന്നത് പതിവായതോടെയാണ് കള്ളക്കടത്ത് സംഘങ്ങൾ വ്യത്യസ്തമായ മാർഗങ്ങളിലൂടെ സ്വർണക്കടത്തിനായി ശ്രമം ആരംഭിച്ചത്. ഇതിന് മുൻപ് സ്വർണ്ണം മുക്കിയ തോർത്തുമായി എത്തിയ യാത്രക്കാരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് എയർ കസ്റ്റംസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും സ്വർണ്ണത്തിൽ മുക്കി കടത്താൻ ശ്രമിച്ച അഞ്ച് തോർത്തുകളാണ് പിടിച്ചെടുത്തത്. .