
പൂനെ : കാമുകനെക്കൊണ്ട് പ്രായപൂർർത്തിയാകാത്ത സ്വന്തം മകളെ വിവാഹം കഴിപ്പിച്ച അമ്മ അറസ്റ്റിൽ . മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം, 28കാരനായ കാമുകനെ കൊണ്ടാണ് ഇവർ മകളെ വിവാഹം കഴിപ്പിച്ചത്. കൂടാതെ കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെടാനും മകളെ അമ്മ നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് 36കാരിയായ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിയായ പെൺകുട്ടി തന്റെ സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറയുന്നു.
പെൺകുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവാണ് യുവാവ്. ഇവർക്കൊപ്പമാണ് യുവാവ് താമസിച്ചുവരുന്നത്. അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇയാൾ പെൺകുട്ടിയെ വിവാഹം രഴിച്ചു. തുടർന്ന് പെൺകുട്ടിയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയെന്നും പൊലീസ് പറഞ്ഞു.