
അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം ഞാൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ ഞങ്ങളുടെ കൾട്ട് ഫിലി(ആരാധനയോടെ നോക്കികണ്ടചിത്രം) മായിരുന്നു.വിദ്യാർത്ഥികളെ വലിയ രീതിയിൽ പ്രോത്സാഹിപ്പിച്ച ചിത്രമായിരുന്നു അത്.അവിടെ നേരത്തെ പഠിച്ച ഒരാൾക്ക് നാഷണൽ അവാർഡ് കിട്ടുകയെന്നു പറഞ്ഞാൽ അതു സൃഷ്ടിച്ച പ്രചോദനം പറഞ്ഞറിയിക്കാനാവില്ല.ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച് പത്തുവർഷം പിന്നിടുന്ന ആ വേള ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണകാലമായിരുന്നു.ഞാനൊക്കെ  പഠിച്ച വേളയായിരുന്നു അത് .അവിടെ പഠിച്ച ടെക്നീഷ്യൻമാർക്കും പരിഗണനകിട്ടി. കെകെ.മഹാജനെ മൃണാൾസെൻ സ്വീകരിച്ചു.ഭൂവൻഷോമിൽ. അതിന് നാഷണൽ അവാർഡ് കിട്ടി. ആ കാലഘട്ടത്തിലാണ് സ്വയംവരം വരുന്നത്. 
പി.കെ.നായർ അതിനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നന്നായി പ്ളേസ് ചെയ്യുകയുംചെയ്തു.ഇൻസ്റ്റിറ്റ്യൂട്ടിന് സ്വയംവരംവലിയൊരു ഖ്യാതി കൊണ്ടു തന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പാസ്സായ ഒരാൾ അതിന് കാരണമായി എന്നത് ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു.പ്രത്യേകിച്ചും മലയാള പടമായതിനാൽ ഞാനടക്കമുള്ള മലയാളികൾ കൂടുതൽ സന്തോഷിച്ചു.പലപ്പോഴും അതിന്റെ റഫറൻസ് വരുമ്പോൾ സന്തോഷം കൂടുതൽ തോന്നി.സ്വയംവരം പബ്ളിക്കിനു മുന്നിലെത്തിക്കാൻ അടൂർ അനുഭവിച്ച സ്ട്രഗിളും നമ്മൾക്ക് മനസിലാകുമായിരുന്നു.ഇതിനിടെ ഒരു സ്വകാര്യം കൂടി പറയാം.ചിത്രലേഖ തുടങ്ങിയ സമയത്ത് അതിന്റെ മാനേജരായിട്ടിരുന്നത് തിരുവനന്തപുരത്ത ്ഞാൻ പേട്ടയിൽ താമസിച്ചിരുന്നപ്പോൾ ആ വീടിനു മുന്നിൽ താമസിച്ചിരുന്ന അച്ഛന്റെ കൂട്ടുകാരനായ മുകുന്ദൻ സാറായിരുന്നു.ഞാനിങ്ങനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിച്ചപ്പോൾ അച്ഛൻ അദ്ദേഹത്തെ വിളിച്ചു.പൂനെയിൽ കൊടുക്കാൻ അടൂരിന്റെ ഒരു ലെറ്റർ വാങ്ങിത്തരാമെന്ന് അദ്ദേഹം പറയുകയും വാങ്ങിനൽകുകയും ചെയ്തു.ഞാൻ പൂനെയിൽ ചെന്നപ്പോൾ പെട്ടെന്നു മടങ്ങിപ്പോരണമെന്ന ചിന്തയായതിനാൽ അത് കൊടുക്കാൻ കഴിഞ്ഞില്ല.പക്ഷെ ഞാനതിനെ ചെറുതായി കാണുന്നില്ല. അടൂരിന്റേതായ കൈയ്യൊപ്പ് എന്നും അദ്ദേഹത്തിന്റെചിത്രങ്ങളിൽ ഉണ്ടായിട്ടുണ്ട്.അദ്ദേഹമുണ്ടാക്കിയ ചിത്രങ്ങൾ, അവയുടെ നിലവാരം എന്നും കാത്തുസൂക്ഷിച്ചിട്ടുണ്ട്.അങ്ങനെയുള്ളവർ ഇപ്പോൾ വളരെ കുറവാണല്ലോ.ഇങ്ങനെ സിഗ്നേച്ചറിടാൻ കഴിവുള്ള ചലച്ചിത്രകാരൻമാരിൽത്തന്നെയാണ് അടൂരിന്റെ സ്ഥാനം