ck-sreedharan

കാസർകോട്: കെ പി സി സി മുൻ വൈസ് പ്രസിഡന്റ് സി കെ ശ്രീധരൻ സി പി എമ്മിലേക്ക്. കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം. കോൺഗ്രസിന് അപചയമാണെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ആർ എസ് എസ് അനുകൂല നിലപാടാണെന്നും അദ്ദേഹം പ്രതികരിച്ചു.

നവംബർ പത്തൊൻപതിന് കാഞ്ഞങ്ങാട് നടക്കുന്ന പരിപാടിയിൽവച്ചായിരിക്കും സി കെ ശ്രീധരൻ സി പി എമ്മിൽ ചേരുക. ഉപാധികളൊന്നുമില്ലാതെയാണ് പാർട്ടി പ്രവേശമെന്ന് അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും.

ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. അദ്ദേഹത്തിന്റെ പുസ്‌തകം അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തിരുന്നു. ഇതോടെ ശ്രീധരൻ കോൺഗ്രസ് വിട്ട് സി പി എമ്മിലേക്ക് പോകുമെന്ന പ്രചാരണമുണ്ടായിരുന്നു.