2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ മാറും. എന്തു കൊണ്ടാകും 2027 ല്‍ ഇന്ത്യയില്‍ വന്‍ അത്ഭുതം സംഭവിക്കും എന്ന് വിദഗ്ദര്‍ വിധി എഴുതുന്നത്? ശാസ്ത്ര പുരോഗതിയിലും സാമ്പത്തിക രംഗത്തും ഇന്ത്യ നേട്ടങ്ങള്‍ കൊയ്യുകയാണ്.

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി 2027ല്‍ ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു കഴിഞ്ഞു. മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ മുഖ്യ ഏഷ്യ സാമ്ബത്തിക വിദഗ്ധന്‍ ചേതന്‍ അഹ്യ യുടേതാണ് ഈ പ്രവചനം.