
മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരിയാണ് സിത്താര കൃഷ്ണകുമാർ.ഗായികയുടെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മകൾ സാവൻ ഋതു എന്ന സായുവിനൊപ്പം പാട്ടുപാടുന്ന നിരവധി വീഡിയോകൾ സിത്താര മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സായുവിന്റെ "കടുകുമണി" സോംഗ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്‌തിരുന്നു.
മകളുടെ ഒരു ക്യൂട്ട് വീഡിയോയുമായെത്തിയിരിക്കുകയാണ് സിത്താരയിപ്പോൾ. ഹൃദയസ്‌പർശിയായ അടിക്കുറിപ്പോടെയാണ് ഗായിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.'ജോലിയുടെ ആവശ്യത്തിനായി ഒരു ദിവസം രാവിലെ പോകേണ്ടിവന്നു. ഉറങ്ങുകയായിരുന്ന സായുവിനെ ഉണർത്താൻ എനിക്ക് തോന്നിയില്ല. ഉണരുമ്പോൾ അവളെ കാണിക്കാനായി എന്റെ അമ്മ ഒരു വീഡിയോ എടുത്തു. വേറൊരു ദിവസം സംഗീത പരിപാടി കഴിഞ്ഞ് ഞാൻ താമസിച്ചാണ് വന്നത്.
സായു സ്‌കൂളിൽ പോകാൻ നേരം ഞാൻ നല്ല ഉറക്കിലായിരുന്നു. എന്നെ ഉണർത്താതെ, ഈ വീഡിയോ അവൾ തന്നെ അവളുടെ അമ്മമ്മയെക്കൊണ്ട് റെക്കോഡ് ചെയ്യിപ്പിച്ചു'- എന്നുപറഞ്ഞുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും രസകരമായ കാര്യം രണ്ട് വീഡിയോയുമെടുത്തത് തന്റെ അമ്മയാണെന്നും ഗായിക കുറിച്ചു.
ഉറങ്ങിക്കിടക്കുന്ന മകൾക്ക് മുത്തം നൽകുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന സിത്താരയാണ് ആദ്യ വീഡിയോയിലുള്ളത്. അതേപോലെ ഉറങ്ങിക്കിടക്കുന്ന അമ്മയെ ഉണർത്താതെ സ്നേഹത്തോടെ തലോടുന്ന സായുവാണ് രണ്ടാമത്തെ വീഡിയോയിലുള്ളത്. ഇങ്ങനെയായിരിക്കണം ഒരു മകൾ എന്നൊക്കെയാണ് പോസ്റ്റിന് താഴെ വരുന്ന മകൾ.