thak-thak-gang-

നമ്മുടെ നാട്ടിലെ റോഡിൽ ആവോളം കുഴിയുണ്ടെങ്കിലും, യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങൾ ഇല്ല. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി. റൺവേയെ തോൽപ്പിക്കുന്ന റോഡുണ്ടെങ്കിലും രാത്രിയിൽ വാഹനമോടിച്ച് പോകാൻ ഭയപ്പെടുന്ന സ്ഥലങ്ങൾ പോലും ഉണ്ട്. ഇത്തരത്തിൽ യാത്രക്കാരെ തട്ടിച്ച് പണം അടിച്ചുമാറ്റുന്ന സംഘമാണ് കർണാടകയിലെ തക് തക് തട്ടിപ്പുസംഘം. കർണാടകയിൽ പ്രത്യേകിച്ച് ബംഗളൂരുവിലാണ് ഇവർ താവളമാക്കിയിട്ടുള്ളത്. കർണാടകയുടെ പുറത്ത് നിന്നും വരുന്ന വാഹനങ്ങളിലാണ് ഇവർ മിക്കപ്പോഴും വേലത്തരം ഇറക്കുന്നത്. അടുത്തിടെ ഒരു കിയ കാർ ഡ്രൈവറെ കബളിപ്പിച്ച് 15,000 രൂപ കൊള്ളയടിക്കാൻ ഈ തട്ടിപ്പ് സംഘം ശ്രമിച്ചത് എങ്ങനെയെന്ന് വീഡിയോ സഹിതം ബംഗളൂരു പൊലീസ് പുറത്ത് വിട്ടിരുന്നു.

Arrested 2 persons @siddapuraps who pretended to be victims of a road accident & extorted 15000 from the victim.The accused were on the bike and they hit the victim's car & then threatened him.Seized Rs15000&1Bike used for offence.
Pls inform Police if you find any such incident. pic.twitter.com/Wu0DOqUgPs

— P Krishnakant IPS (@DCPSouthBCP) November 12, 2022

ഒക്ടോബറിൽ ബംഗളൂരുവിലെ സിദ്ധപുരയിലാണ് വീഡിയോയിലെ സംഭവം നടന്നത്. തിരക്കേറിയ റോഡിൽ കാറിന് സമീപത്ത് കൂടി ബൈക്ക് ഓടിച്ച് എത്തിയ ശേഷം കാറുമായി ഇടിച്ച് റോഡിൽ വീഴുന്നതായിട്ടാണ് ഇവർ അഭിനയിക്കുക. തുടർന്ന് കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പറഞ്ഞ് കാർ ഡ്രൈവറിൽ നിന്നും പണം വാങ്ങുകയും ചെയ്യും. വീഡിയോയിൽ ഉള്ള അപകടത്തിൽ സംഘം കിയ കാരൻസിൽ വന്ന ഡ്രൈവറിൽ നിന്നും 15,000 രൂപയാണ് ആവശ്യപ്പെടുന്നത്. ഡിസിപി സൗത്ത് പി കൃഷ്ണകാന്ത് ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയിൽ ബൈക്ക് മനപൂർവ്വം ഇടിച്ച് കയറ്റിയാതാണെന്ന് കാണാനാവും.