
കൈമുട്ടിലും കാൽമുട്ടിലുമുണ്ടാകുന്ന കറുപ്പ് നിറം നിരവധിപേരുടെ ഉറക്കം കെടുത്താറുണ്ട്. കറുപ്പ് നിറം ആരും കാണാതിരിക്കാൻ മുട്ടിന് താഴെവരെയുള്ള വസ്ത്രം ധരിക്കാൻ നിർബന്ധിതരാകുന്നവരുണ്ട്. ഈ സൗന്ദര്യപ്രശ്നം വലിയ പണച്ചെലവില്ലാതെ വീട്ടിൽ നിന്ന് തന്നെ പരിഹരിക്കാം.
ചെറുനാരങ്ങ മുറിച്ച് പകുതിയെടുത്ത് കൈമുട്ടിൽ ഉരസുന്നത് കറുപ്പ് നിറം മാറാൻ സഹായിക്കും. ചെറുനാരങ്ങ പഞ്ചസാരയിൽ മുക്കി സ്‌ക്രബ് ചെയ്യുന്നതും ഫലപ്രദമാണ്. ഒലീവ് ഓയിൽ മാത്രം ഉപയോഗിച്ച് മസാജ് ചെയ്യുന്നതും ഈ സൗന്ദര്യപ്രശ്നം മാറാൻ സഹായിക്കും. ഇങ്ങനെ പതിവായി ചെയ്യുക. പെട്ടന്നൊരു റിസൽട്ട് പ്രതീക്ഷിക്കരുത്. പതിയെ മാത്രമേ പ്രശ്നം മാറുകയുള്ളൂ.
തൈരിൽ ഒരു ടീസ്‌പൂൺ വിനാഗിരി ചേർത്ത് കൈമുട്ടിലോ കാൽമുട്ടിലോ തേയ്ക്കുന്നതും വളരെ നല്ലതാണ്. വെയിലത്തിറങ്ങുമ്പോൾ സൺസ്‌ക്രീം കൈമുട്ടിൽ പുരട്ടുന്നതും ഈ സൗന്ദര്യപ്രശ്നം അകറ്റാൻ ഉത്തമമാണ്.