mm

സ്വന്തം ദൈവം

സ്ത്രീക്ക് ഇല്ലാത്തത് ഒരു ജാതി

സ്ത്രീക്ക് ഇല്ലാത്തത് ഒരു മതം

സ്ത്രീക്ക് ഇല്ലാത്തത് ഒരു ദൈവം

സ്ത്രീക്ക് സ്വന്തമായി ഒരു ദൈവം

സ്ത്രീവേഷം

രാഷ്ട്രീയമതമഹാനാടകങ്ങളിലെന്നും

നായകവേഷം മാത്രം

സ്ത്രീക്കു നായികവേഷമാകുവാനിന്നും വെറും

സിനിമായുഗ്മഗാനം

വസ്ത്രാക്ഷേപം

പാഞ്ചാലി വിചാരണ തുടങ്ങുമ്പോൾ

നാണം കെടാത്ത ഭീഷ്‌മരാര്?​

സ്വപ്‌നാസുരേഷൊന്നു മൂളുമ്പോൾ

മുണ്ടുരിയുന്നതാർക്കെല്ലാം?​