
തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിട്ടാണ് മുകുന്ദനുണ്ണിയെ വിലയിരുത്തുന്നത്.
വിനീതിനെ മുകുന്ദനുണ്ണിയായി മാറ്റുന്നത് എളുപ്പമായിരുന്നെന്നാണ് ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായിക് പറയുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ജസ്റ്റ് ഓപ്പോസിറ്റ് സ്വഭാവമാണ് വിനീതിനെന്നും അതിനാൽ ഈ കഥാപാത്രത്തിലേക്ക് മാറ്റുന്നതിന് എളുപ്പമുണ്ടായിരുന്നെന്നും അഭിനവ് പറഞ്ഞു.
വിനീതിന്റെ ചുറ്റമുള്ളവരെ ഒഴിവാക്കുകയായിരുന്നു താൻ ആദ്യം ചെയ്തതെന്ന് അഭിനവ് പറഞ്ഞു. ബേസിൽ, അജു വർഗീസ് തുടങ്ങി വിനീതിന്റെ സുഹൃത്തുക്കളെ ചിത്രത്തിൽ കൊണ്ടുവരാതിരുന്നത് ഇതിനാലാണെന്നും അഭിനവ് പറഞ്ഞു. ചിത്രം ആരംഭിച്ചപ്പോൾ ആദ്യത്തെ മുകുന്ദനുണ്ണിക്ക് ജോജിയുടെ മൂഡാണ്. ഫസ്റ്റ് കട്ട് കണ്ട് കഴിഞ്ഞ് തീയേറ്ററിൽ സിനിമ വർക്ക് ആകാൻ മറ്റെന്തെങ്കിലും കൂടി വേണമെന്ന് മനസിലാക്കിയപ്പോഴാണ് വോയ്സ് ഓവർ ആഡ് ചെയ്യുന്നത്.
ആദ്യം ഞാൻ തന്നെ എഡിറ്റ് സമയത്ത് ഡബ്ബ് ചെയ്ത് കേറ്റുകയായിരുന്നു. പിന്നീട് ഡബ്ബിംഗിന് ചെന്നപ്പോൾ വിനീതേട്ടന് ആദ്യം അത് ആക്സപ്റ്റ് ചെയ്യാൻ പറ്റിയില്ല. ഞാൻ ചില സീനുകൾ ചെയ്ത് കാണിച്ചപ്പോഴാണ് വിനീതേട്ടന് ഇത് കൊള്ളാലോ എന്ന് തോന്നിയതെന്നും അഭിനവ് പറഞ്ഞു.
നവംബർ 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദർ നായിക് സംവിധാനം ചെയ്ത ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് നിർമ്മിക്കുന്നത്.
വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ വിശ്വജിത്ത് ഒടുക്കത്തിൽ. അഭിനവ് സുന്ദർ നായകും നിധിൻ രാജ് അരോളും ചേർന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികൾക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: പ്രദീപ് മേനോൻ, അനൂപ് രാജ് എം. പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, സൗണ്ട് ഡിസൈൻ: രാജ് കുമാർ പി, കല: വിനോദ് രവീന്ദ്രൻ, ശബ്ദമിശ്രണം: വിപിൻ നായർ, ചീഫ് അസോ. ഡയറക്ടർ: രാജേഷ് അടൂർ, അസോ. ഡയറക്ടർ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, കളറിസ്റ്റ്: ശ്രീക് വാരിയർ.
സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. വി എഫ് എക്സ് സൂപ്പർവൈസർ : ബോബി രാജൻ, വി എഫ് എക്സ് : ഐറിസ് സ്റ്റുഡിയോ, ആക്സൽ മീഡിയ. ലൈൻ പ്രൊഡ്യൂസർമാർ: വിനീത് പുല്ലൂടൻ, എൽദോ ജോൺ, രോഹിത് കെ സുരേഷും വിവി ചാർലിയുമാണ് സ്റ്റിൽ, മോഷൻ ഡിസൈൻ: ജോബിൻ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലർ: അജ്മൽ സാബു. പി.ആർ.ഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിസൈനുകൾ: യെല്ലോടൂത്ത്സ്.