
ന്യൂയോർക്ക്: അമേരിക്കൻ സ്പേസ് ഏജൻസി നാസയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ആർട്ടെമിസ് -1ന്റെ വിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാവിലെ 11.34ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ വച്ചാണ് വിക്ഷേപണം. 14ന് നടക്കാനിരുന്ന വിക്ഷേപണം ഉഷ്ണമേഖലാ ചുഴലിക്കാറ്റായ നിക്കോളിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കുന്ന ആളില്ലാ പേടകം ഒറിയോൺ ദൗത്യം പൂർത്തിയാക്കി ഡിസംബർ 11ന് എസ്.എൽ.എസ് റോക്കറ്റ് പസഫിക് സമുദ്രത്തിൽ പതിക്കും. ആഗസ്റ്റ് 29, സെപ്തംബർ 3 തീയതികളിൽ നടന്ന ആർട്ടെമിസിന്റെ വിക്ഷേപണ ശ്രമം സാങ്കേതിക തകരാറിനെത്തുടർന്നും സെപ്തംബർ 27നുള്ള ശ്രമം ഇയാൻ കൊടുങ്കാറ്രിന്റെ പശ്ചാത്തലത്തിലും മാറ്റിവച്ചിരുന്നു.