mm

മലയാളി താരം ദിയ വീണ്ടും തമിഴിൽ നായികയാവുന്നു. മോഹൻ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം ചെന്നെയിൽ പുരോഗമിക്കുന്നു. അങ്ങാടിത്തെരു ഫെയിം മഹേഷാണ് നായകൻ. സത്യരാജ് പൊലീസ് ഓഫീസറുടെ വേഷം അവതരിപ്പിക്കുന്നു . ഉടൻ റിലീസാകുന്ന യാഴിനിക്ക് ശേഷം ദിയ തമിഴിൽ നായികയാകുന്ന ചിത്രമാണ്. രഞ്ജൻ പ്രമോദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രം, മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന മിനുക്ക് എന്നിവയാണ് മലയാളത്തിൽ ദിയയുടേതായി റിലീസിന് ഒരുങ്ങുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകളിൽ ദിയ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.