astro

റാം സാഗർ തമ്പുരാൻ, WhatsApp number ---91+7907244210. 91+9633721128.

2022 നവംബർ 16 - 1198 തുലാം 30 ബുധനാഴ്ച . ( വൈകുന്നേരം 6 മണി 58 മിനിറ്റ് 6 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം )

അശ്വതി: ഗൃഹത്തിൽ ഗുണാഭിവൃദ്ധിയുണ്ടാകും, ധനനേട്ടം, തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, വീടിനെ സംബന്ധിച്ച കാര്യങ്ങൾക്ക് അനുകൂല തീരുമാനം.

ഭരണി: ജോലിയിൽ പ്രോത്സാഹനം ലഭിക്കും, ബിസിനസിൽ പുരോഗതി, വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം, മതപരമായി അംഗീകാരം ലഭിക്കും.

കാര്‍ത്തിക: വിദേശ ഗുണം, റിയൽ എസ്റ്റേറ്റ്, ജുവലറി എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ, വ്യക്തിപരമായ അസ്വസ്ഥതകള്‍ക്ക് ശമനം ഉണ്ടാകും, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

രോഹിണി: കാർഷിക ജോലികൾ പുനരാരംഭിക്കും, ഭാര്യാ പ്രീതി നേടും, കഷ്ടപ്പാടുകളും ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കും, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ നിയമോപദേശം തേടും.

മകയിരം: വിവാഹാലോചനകൾ തുടങ്ങും, കരാർ ജോലികൾ ചെയ്യുന്നവർക്ക് ധനലാഭം. വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ട്ടപ്പെടാൻ സാദ്ധ്യത.

തിരുവാതിര: കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, സ്ത്രീകള്‍ അപവാദം പറഞ്ഞു പരത്തും, ബന്ധുക്കള്‍ക്ക് രോഗാരിഷ്ടത.

പുണര്‍തം: കച്ചവടക്കാർക്ക് നഷ്ടത്തിനു സാദ്ധ്യത, ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.

പൂയം: യാത്രകളും ക്രയവിക്രയങ്ങളും ഒഴിവാക്കുക, കാര്യങ്ങള്‍ കുറേശെയായി മെച്ചപ്പെടും, യാത്രകള്‍ വേണ്ടി വരും.

ആയില്യം: മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറും, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മകം: പ്രമോഷനോടുകൂടി ട്രാൻസ്ഫർ ലഭിക്കും, കാര്യലാഭം, വസ്ത്ര ആഭരണാദി ലാഭം, രോഗശാന്തി.

പൂരം: സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ, വിദ്യാവിജയം, എല്ലാറ്റിനോടും അമിതമായ താൽപര്യം തോന്നും.

ഉത്രം: ദാമ്പത്യ ജീവിതം സുഖകരമാകും, സ്ഥാനമാനങ്ങൾ ലഭിക്കും, ദേവാലയ ദര്‍ശനം നടത്തും, രോഗശാന്തി ഉണ്ടാകും, വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം.

അത്തം: സ്വദേശത്തേക്ക് മടങ്ങാൻ അവസരം, വിവാഹ ചടങ്ങുകളിൽ പങ്കെടുക്കും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിദേശയാത്രകള്‍ ഗുണകരമാകും, തടസങ്ങൾ മാറി കിട്ടും.

ചിത്തിര : പങ്കാളിയോടൊത്ത് വിനോദയാത്ര, ചിരകാലാഭിലാഷം സഫലമാകും, അവിചാരിത ധനനേട്ടം, ബിസിനസില്‍ ധനവര്‍ദ്ധനവ്‌, ഇഷ്ട മംഗല്ല്യയോഗം .

ചോതി: കേസുകളിൽ അനുകൂല തീരുമാനം ഉണ്ടാകും, കലാപരമായി അനുകൂലാവസ്ഥ, ഹോട്ടൽ രംഗത്തുള്ളവർക്ക് നേട്ടങ്ങൾ, സന്താനങ്ങളെക്കൊണ്ട് ഗുണം.

വിശാഖം: പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും, വൈദ്യ മേഖലയിലുള്ളവർക്ക് അംഗീകാരം ലഭിക്കും, അകന്ന് നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് നല്ലസമയം.

അനിഴം: സംഘടനാ പ്രവർത്തനങ്ങളിൽ അംഗീകാരം, ഭൂമിലാഭം, കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഐക്യതയുണ്ടാകും.

കേട്ട: വേണ്ടപ്പെട്ടവരുടെ സഹായ സഹകരണങ്ങൾ ലഭിക്കും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും, പ്രവര്‍ത്തിവിജയം.

മൂലം: സ്വന്തം കാര്യങ്ങൾ തടസപ്പെടും. മേലധികാരിയുടെ അപ്രീതി, അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

പൂരാടം: കുടുബ സ്വസ്ഥത നഷ്ടപ്പെടും, വിവാദങ്ങള്‍, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടി വരും, അസുഖങ്ങൾ വരാതെ നോക്കണം, യാത്രകളിൽ ദുരിതം ഉണ്ടാകാതെ ശ്രദ്ധിക്കണം.

ഉത്രാടം: അനാവശ്യ ചെലവുകൾ ഉണ്ടാകും, പലവിധ വിഷമതകളോ പൊള്ളലോ പരിക്കോ ഏല്‍ക്കാതെ നോക്കണം, അഗ്നി, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം.

തിരുവോണം: വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടേക്കാം, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും.

അവിട്ടം: നിയമന ഉത്തരവുകൾ വൈകിയേക്കാം, അസ്വസ്ഥതകള്‍ ഉടലെടുക്കും, മുതിര്‍ന്നവര്‍ക്കും പിതൃതുല്യർക്കും രോഗാരിഷ്ടതകള്‍.

ചതയം : കിട്ടാനുള്ള പണം തിരികെ ലഭിക്കും, വിട്ടുവീഴ്ചാ മനോഭാവം കാണിക്കും, ഗൃഹ നിര്‍മ്മാണമോ, മോടി പിടിപ്പിക്കാനോ ചിന്തിക്കുന്നവര്‍ക്ക് നല്ലസമയം.

പൂരുരുട്ടാതി : പ്രവർത്തികൾ ഫലപ്രാപ്‌തിയിലെത്തും, അദ്ധ്വാനഭാരം വർദ്ധിക്കും, ശമ്പള വര്‍ദ്ധനവ്‌ കിട്ടാനും യോഗം, ഇലക്ട്രോണിക് സാമഗ്രികള്‍ മാറ്റി വാങ്ങും.

ഉത്രട്ടാതി : മനഃക്ലേശങ്ങൾ ഒഴിവാകും, ഉപരിപഠനത്തിന് സാദ്ധ്യത തെളിയും, ബന്ധു ബലം വര്‍ദ്ധിക്കും, വാഹനം ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം.

രേവതി: ആത്മീയ കാര്യങ്ങളിൽ പങ്കെടുക്കും. ഗുരുജനങ്ങളുടെ പ്രീതി ലഭിക്കും, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും, രോഗശാന്തി.