
തിരുവനന്തപുരം: ദക്ഷിണ കൈലാസം മഹേശ്വരം ശിവപാർവ്വതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ 69ാം പിറന്നാൾ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ചെങ്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാർ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ, ഡി.സി.സി മുൻ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സരേഷ് തമ്പി, സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം കേശവൻകുട്ടി, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാ ചെയർമാൻ രാഭായി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.