mm

തൊണ്ണൂറുകളിൽ മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം സുമ ജയറാം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പും ചിത്രവും ശ്രദ്ധ നേടുന്നു. ആരോഗ്യനില തൃപ്തികരമല്ല. എല്ലാവരുടെയും പ്രാർത്ഥന വേണം എന്നാണ് കുറിപ്പ്. എന്താണ് അസുഖം എന്നു വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് ആരാധകർ കുറിച്ചു. 2013ൽ ആണ് ബാല്യകാല സുഹൃത്തായ ലല്ലുഷ് ഫിലിപ്പ് മാത്യുവിനെ സുമ വിവാഹം കഴിച്ചത്.

2022 ജനുവരിയിൽ 48-ാം വയസിൽ സുമ രണ്ട് ആൺകുഞ്ഞുങ്ങൾ ജന്മം നൽകി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ മാമോദിസ ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങൾ മാത്രമല്ല തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി സുമ പങ്കുവയ്ക്കാറുണ്ട്.ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ ജയറാം അഭിനയരംഗത്ത് സജീവമായത്.കുട്ടേട്ടൻ, ഏകല്യവൻ, ഇഷ്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.