modi-

ന്യൂഡൽഹി: ഇന്തോനേഷ്യയിലെ ബാലിയിൽ ഇന്നാരംഭിച്ച ജി 20 ഉച്ചകോടിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യമായി കൂടിക്കാഴ്ച നടത്തി. ഉച്ചകോടി ആരംഭിക്കുന്നതിന് മുൻപായി പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയത്.

Prime Ministers @narendramodi and @RishiSunak in conversation during the first day of the @g20org Summit in Bali. pic.twitter.com/RQv1SD87HJ

— PMO India (@PMOIndia) November 15, 2022

കഴിഞ്ഞ മാസമാണ് ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി അധികാരമേറ്റത്. ജി 20 ഉച്ചകോടിക്കിടെ ഇരു പ്രധാനമന്ത്രിമാരും സംഭാഷണം നടത്തുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്ത് വിട്ടത്.


ഒക്ടോബർ 25 ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്കിനെ അഭിനന്ദിച്ച ആദ്യ ലോക നേതാക്കളിൽ ഒരാളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ആശംസയ്ക്ക് ഹൃദ്യമായ ഭാഷയിലാണ് ഋഷി സുനക്ക് പ്രതികരിച്ചത്.