priya

കൊച്ചി: പ്രിയ വർഗീസ് നിയമന വിവാദത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. പ്രിയയുടെ നിയമനം ചോദ്യം ചെയ്‌തുള‌ള ഹർജിയിൽ വിശദമായ വാദത്തിവിടെ അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വർഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും കോടതി ചോദിച്ചു. പ്രിയയുടെ അദ്ധ്യാപന പരിചയം പരിശോധിച്ച കണ്ണൂർ സർവകലാശാല രജിസ്‌ട്രാറുടെ നടപടിയിലും വ്യക്തതയില്ലെന്ന് കോടതി പറഞ്ഞു. 'നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നതാണ് ഇത്. അദ്ധ്യാപന പരിചയമുള‌ളവർ കൈകാര്യംചെയ്‌ത് പോകേണ്ട തസ്‌തികയാണ് അസോസിയേ‌റ്റ് പ്രൊഫസർ എന്നത്. അവിടെ ഇത്തരം യോഗ്യതയില്ലാത്തൊരാളെ നിയമിച്ചത് എന്തടിസ്ഥാനത്തിലാണ്?' കോടതി ചോദിച്ചു.

കണ്ണൂർ സർവകലാശാല അസോസിയേ‌റ്റ് പ്രൊഫസർ പട്ടികയിൽ രണ്ടാമതുള‌ള ജോസഫ് സക്കറിയ നൽകിയ ഹർജിയിലാണ് സർവകലാശാലയുടെ തെറ്റുകൾ കോടതി എടുത്തുപറഞ്ഞത്. അഞ്ച് വർഷം മാത്രമാണ് പ്രിയയുടെ അദ്ധ്യാപന പരിചയമെന്ന് ജോസഫ് സക്കറിയ ഹർജിയിൽ പറഞ്ഞിരുന്നു. ഡോക്‌ടറേറ്റ് നേടിയ ശേഷമുള‌ള ശേഷമുള‌ള അദ്ധ്യാപന പരിചയമാണ് കണക്കാക്കേണ്ടത്. പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസാറാൻ പാകത്തിന് യോഗ്യതയില്ലെന്ന് യുജിസി മുൻപ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പ്രിയയും കണ്ണൂർ സർവകലാശാലയും നൽകിയ സത്യവാങ്‌മൂലത്തിൽ അദ്ധ്യാപന പരിചയമുണ്ട് എന്നാണ്

രേഖപ്പെടുത്തിയിരുന്നത്.