തിരുവനന്തപുരം: 27ാമത് ഐ.എഫ്.എഫ്.കെയിൽ തത്സമയ സംഗീതത്തോടെ അഞ്ച് നിശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റായ ജോണി ബെസ്റ്റ് ആണ് തത്സമയം പശ്ചാത്തലസംഗീതം പകരുന്നത്. എഫ്.ഡബ്ളിയു.മുർണോവിന്റെ നിശബ്ദ ഹൊറർ ചിത്രമായ 'നൊസ്‌ഫെരാതു',എറിക് വോൺ സ്‌ട്രോഹെയിമിന്റെ 'ഫൂളിഷ് വൈവ്‌സ്',കർട്ടിസ് ബേൺഹാർഡിറ്റിന്റെ 'ദ വുമൺ മെൻ യേൺ ഫോർ',സ്വീഡിഷ് ചലച്ചിത്രകാരനായ വിക്ടർ സ്‌ജോസ്‌ട്രോമിന്റെ 'ദ ഫാന്റം കാര്യേജ്',ഡാനിഷ് ചലച്ചിത്രകാരനായ ഡാനിഷ് തിയോഡർ ഡ്രെയറിന്റെ 'ദ പാർസൺസ് വിഡോ' എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.