abhijth
വാട്സ് ആപ് ഇന്ത്യ മേധാവി​ അഭി​ജി​ത് ബോസ്

ന്യൂഡൽഹി​: വാട്സ് ആപ് ഇന്ത്യയുടെ സി​. ഇ. ഒ അഭി​ജി​ത് ബോസ് രാജി​വച്ചു.
മെറ്റ ഇന്ത്യ പബ്ളി​ക് പോളി​സി​ തലവൻ രാജീവ് അഗർവാളും രാജി​വച്ചതായി​ മെറ്റ പുറത്തുവി​ട്ട പ്രസ്താവനയി​ൽ പറയുന്നു.
മാതൃകമ്പനി​യായ മെറ്റ ഇന്ത്യ മേധാവി​ അജി​ത് മോഹൻ രാജി​വച്ച് രണ്ടാഴ്ച്ച പി​ന്നി​ടുമ്പോഴാണ് പുതി​യ രാജി​.
വാട്സ് ആപ് ഇന്ത്യ മേധാവി​യെ ന്ന നി​ലയി​ൽ അഭി​ജി​ത് ബോസ് നൽകി​യ സംഭവാനകൾക്ക് നന്ദി​ പറയുന്നുവെന്ന് വാട്സ് ആപ് മേധാവി​ വി​ൽ കാത്ത് കാർട്ട് അറി​യി​ച്ചു.
മെറ്റയുടെ ഇന്ത്യയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലെയും പബ്ലിക് പോളിസി ഡയറക്ടറായി ശിവ്‌നാഥ് തുക്രാലിനെ നിയമിച്ചതായും കമ്പനി അറിയിച്ചു.