willi

മുംബയ്: കൊച്ചിയിൽ ഡിസംബർ 23ന് നടക്കുന്ന ഐ.പി.എൽ മിനി താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിറുത്തിയവരുടേയും ഒഴിവാക്കിയവരുടേയും ചിത്രം തെളിഞ്ഞു. ഇന്നലെയായിരുന്നു പുതിയ സീസണിന് മുമ്പ് താരങ്ങളെ റിലീസ് ചെയ്യാനുള്ള അവസാനദിനം. പതിനൊന്ന് വർഷമായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യ ഘടകമായ ഡ്വെയിൻ ബ്രാവോ,​ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്ടൻ കേൻ വില്യംസൺ,​ പഞ്ചാബ് കിംഗ്സ് ക്യാപ്ടനായിരുന്നു മായങ്ക് അഗർവാൾ,​ അജിങ്ക്യ രഹാനെ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)​ എന്നിവരെല്ലാം ഒഴിവാക്കപ്പെട്ടു. അതേസമയം കഴിഞ്ഞ സീസണിൽ മാനേജ്മെന്റുമായി ഉടക്കിയ രവീന്ദ്ര ജഡേജയെ ചെന്നൈ നിലനിറുത്തി. ഷർദുൽ താക്കൂർ ട്രേഡിംഗിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തി. മലയാളി താരങ്ങളായ ബേസിൽ തമ്പി (മുംബയ്)​,​ വിഷ്ണു വിനോദ് (ഹൈദരാബാദ്)​,​ കെ.എം.ആസിഫ് (ചെന്നൈ)​ എന്നിവരേയും റിലീസ് ചെയ്തു. കൊൽക്കത്തയുട താരങ്ങളായ പാറ്റ് കമ്മിൻസ്,​ അലക്സ് ഹെയ്ൽസ്,​ സാം ബില്ലിംഗ്സ് എന്നിവർ അടുത്ത സീസണിലെ ഐ.പി.എല്ലിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു.

മുംബയ് ഇന്ത്യൻസ്

റിലീസ് ചെയ്തവർ: പൊള്ളാഡ്,​ അൻമോൽ പ്രീത്,​ആര്യൻ ജുവൽ,​ ബേസിൽ തമ്പി,​ ഡാനിയേൽ സാസ്,​ഫാബിയൻ അലൻ,​ജയദേവ് ഉനദ്കഡ്,​മായങ്ക് മർക്കണ്ടെ,​രാഹുൽ ബുദ്ധി,​ മുരുഗൻ അശ്വിൻ,​മെറിഡിത്ത്,​സഞ്ജയ് യാദവ്,​ മിൽസ്.

ട്രേഡിംഗിലൂടെ വാങ്ങിയത്: ബെഹ്റൻഡ്രോഫ്.

ബാക്കിയുള്ള തുക: 20.55 കോടി

സൺറൈസേഴ്സ്

റിലീസ് ചെയ്തവർ: വില്യംസൺ, പൂരൻ, വിഷ്ണു വിനോദ്,സുചിത്,ഗാർഗ്,സമർത്ഥ്,ഷെപ്പേർഡ്,സൗരഭ് ദുബെ, സീൻ അബോട്ട്,ശശാങ്ക്, ശ്രേയസ് ഗോപാൽ,സുശാന്ത് മിശ്ര.

ബാക്കിയുള്ള തുക: 42.25 കോടി

ചെന്നൈ സൂപ്പർ കിംഗ്സ്

റിലീസ് ചെയ്തവർ: ബ്രാവോ, ഉത്തപ്പ, മിൽനെ,നിശാന്ത്,ജോർദാൻ,ഭഗത് വർമ,ആസിഫ്, ജഗദീശൻ.

ബാക്കിയുള്ള തുക: 20.45 കോടി.

പഞ്ചാബ് കിംഗ്സ്

റിലീസ് ചെയ്തവർ: മാങ്ക്, ഒഡേൻ സ്മിത്ത്, വൈഭവ്, ബെന്നി ഹോവൽ,ഇഷാൻ പോറൽ അൻഷ് പട്ടേൽ, പ്രേരക്, സന്ദീപ് ശർമ്മ,വൃദ്ധിക് ചാറ്റർജി.

ബാക്കിയുള്ള തുക: 32.2 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

റിലീസ് ചെയ്തലർ: പാറ്റ് കമ്മിൻസ്, അമൻ,മവി,നബി,കരുണാരത്നെ,ഫിഞ്ച്,ഹെയ്ൽസ്,രഹാനെ,തോമർ,അശോക് ശർമ, ഇന്ദ്രജിത്ത്, പ്രഥം സിംഗ്, ഷെൽഡൺ ജാക്സൺ,രമേഷ് കുമാർ, സലാം.

ട്രേഡിംഗിലൂടെ നേടിയവർ: ഷർദുൽ, ഗുർബാസ്, ഫെർഗുസൻ

ബാക്കിയുള്ള തുക: 7.05 കോടി

ഗുജറാത്ത് ടൈറ്റൻസ്

റിലീസ് ചെയ്തത്: ഗുർബാസ്,ഫെർഗുസൻ,ഡ്രേക്ക്സ്,ഗുർകീരത്,ജേസൺ റോയ്, വരുൺ ആരോൺ.

ബാക്കിയുള്ള തുക: 19.25 കോടി.

ലക്നൗ സൂപ്പർ ജയിന്റ്സ്

റിലീസ് ചെയ്തവർ: ടൈ,രാജ്പുത്,ചമീര,എവിൻ ലൂയിസ്,ഹോൾഡർ,മനീഷ്,ഷഹബാസ് നദീം.

ബാക്കിയുള്ള തുക: 23.35 കോടി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

റിലീസ് ചെയ്തവർ: ബെഹ്രൻഡോർഫ്,ഗൗതം,മിലിന്ദ്,സിസോദിയ,റുതർഫോർഡ്.

ബാക്കിയുള്ള തുക: 8.75 കോടി

രാജസ്ഥാൻ റോയൽസ്

റിലീസ് ചെയ്തവർ : ഡീരിൽ മിച്ചൽ,അനുനയ്, കോർബിൻ ബോഷ്, നീഷം,കരുൺ,കോൾട്ടർനിൽ, വാൻഡർ ഡുസൻ, ശുഭം, ബരോക്ക.

ബാക്കിയുള്ള തുക: 13.2 കോടി

ഡൽഹി ക്യാപിറ്റൽസ്

റിലീസ് ചെയ്തവർ: ഷർദുൽ,സെയ്ഫർട്ട്,അശ്വിൻ ഹെബ്ബാർ,ശ്രീകർ ഭരത്, മൻദീപ് സിംഗ്.

ട്രേഡിലൂടെ നേടിയത്: അമൻ ഖാൻ

ബാക്കിയുള്ള തുക: 19.45 കോടി