social

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പിരിച്ചുവിടലിന്റെയും വാർത്തകൾക്കിടയിൽ വൻ സമൂഹമാദ്ധ്യമ പ്ളാ‌റ്റ്‌ഫോമുകളിൽ മുതിർന്ന മേധാവികളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. ഫേസ്‌‌ബുക്കും ഇൻസ്‌റ്റ‌ഗ്രാമുമടക്കമുള‌ള സമൂഹമാദ്ധ്യമങ്ങളുടെ മാതൃകമ്പനി മെറ്റയുടെ ഇന്ത്യയിലെ പബ്ളിക് പോളിസി തലവൻ രാജീവ് അഗർവാൾ രാജിവച്ചു. വാട്‌സാപ്പ് ഇന്ത്യയുടെ മേധാവിയായ അഭിജിത്ത് ബോസും ഇന്ന് രാജിവച്ചതായാണ് വിവരം.

വാട്‌സാപ്പ് ഔദ്യോഗിക കുറിപ്പിലൂടെ അഭിജിത്ത് ബോസിന്റെ രാജി സ്ഥിരീകരിച്ചു. വാ‌ട്‌സാപ്പിന്റെ ഇന്ത്യയിലെ ആദ്യ സിഇഒ ആയിരുന്നു അഭിജിത്ത്. കമ്പനി സിഇഒ വിൽ കാത്‌കാർട്ട് അഭിജിത്തിന് ആശംസകൾ നേർന്നു. അതേസമയം മറ്റൊരു ജോലി അവസരം പ്രയോജനപ്പെടുത്താനാണ് രാജീവ് അഗർവാൾ രാജിവച്ചതെന്നാണ് മെറ്റ അറിയിക്കുന്നത്. മെറ്റ ഇന്ത്യ മേധാവിയായ അജിത്ത് മോഹൻ രണ്ടാഴ്‌ച മുൻപാണ് രാജിവച്ചത്. രാജീവിന് പകരം ശിവ്‌നാഥ് തുക്രാലിനെ മെറ്റ പബ്ളിക് പോളിസി തലവനായി നിയമിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ മെറ്രയിൽ 13 ശതമാനം ജീവനക്കാരെ ഒഴിവാക്കിയതായി മെറ്ര ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് അറിയിച്ചത് കഴിഞ്ഞയാഴ്‌ചയാണ്. ഏതാണ്ട് 11,000 ജീവനക്കാരാണ് ഇത്. ഇതിന് പിന്നാലെയാണ് കമ്പനിയുടെ ഇന്ത്യയിലെ മേധാവികൾ രാജിവച്ചത്.

#WhatsApp's India head Abhijit Bose and the director of public policy for #Meta in India, Rajiv Aggarwal, have resigned, a Meta spokesperson said on Tuesday. pic.twitter.com/nkkVE3TyeG

— Oxomiya Jiyori 🇮🇳 (@SouleFacts) November 15, 2022