may-kom

ന്യൂഡൽഹി: ബോക്സിംഗ് ഇതിഹാസം എം.സി മേരി കോമിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്‌സ് കമ്മിഷൻ ചെയർമാനായി തിരഞ്ഞെടുത്തു.ഇത്തവണത്തെ ഖേൽരത്ന ജേതാവ് അചന്ത ശരത് കമലാണ് വൈസ് ചെയർമാൻ. ഗഗൻ നരംഗും പി.വി സിന്ധുവും ഐ.ഒ.എയിൽ വോട്ടവകാശമുള്ള അത്‌ലറ്റ്‌സ് കമ്മിഷന്റെ പ്രതിനിധികളാകും. പത്തംഗങ്ങളാണ് അത്‌ലറ്റ്സ് കമ്മിഷനിലുള്ളത്.