
വിഴിഞ്ഞം: കോവളം കടലിന്റെ പച്ച നിറം കണ്ട് സഞ്ചാരികൾ ആദ്യം ഭയന്നു, പിന്നെ കൗതുകമായി. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് കോവളം ഗ്രോവ് ബീച്ചിൽ തിരകൾക്ക് പച്ചനിറം കണ്ട് തുടങ്ങിയത്. വെട്ടുകാട് ഭാഗം മുതൽ കടലിന് പച്ചനിറമായിരുന്നു. ആൽഗ ബ്ലും എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് അധികൃതർ പറഞ്ഞു. വിഷാംശമുള്ളതിനാൽ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതാണെന്നും മത്സ്യങ്ങൾ ഈ ഭാഗത്ത് വരില്ലെന്നും അധികൃതർ പറഞ്ഞു. മുമ്പ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം ബീച്ചുകളിലും ഈ പ്രതിഭാസം അനുഭവപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിൽ ഇവയ്ക്ക് തിളക്കം അനുഭവപ്പെടും.