trump

വാഷിംഗ്ടൺ: 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയാറാണെന്ന സൂചന മിയാമിയിൽ വച്ച് കഴിഞ്ഞ ദിവസം ട്രംപ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മത്സരിക്കുന്നതിനുള്ള പേപ്പറുകൾ ഫെഡറൽ ഇലക്ഷൻ കമ്മീഷന് മുന്നിൽ ട്രംപ് സമർപ്പിച്ചു.

അമേരിക്കയുടെ മടങ്ങിവരവ് തന്നിലൂടെയാകുമെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം ട്രംപ് പറഞ്ഞു. അമേരിക്കയെ മഹത്തരമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മൂന്നാം തവണയാണ് ട്രംപ് യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടപ്പോൾ തന്നെ 2024ൽ താൻ മത്സരിക്കുമെന്ന സൂചനകൾ ട്രംപ് നൽകിയിരുന്നു. 2016ൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റനെ തോൽപ്പിച്ചാണ് ട്രംപ് പ്രസിഡന്റായത്.

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും സെനറ്റിൽ ആധിപത്യം നേടുന്നതിൽ റിപ്പബ്ലിക്കൻമാർ പരാജയപ്പെട്ടിരുന്നു. പ്രവചനങ്ങളെല്ലാം മറികടന്നാണ് ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചത്. അമേരിക്ക നേരിട്ട രൂക്ഷമായ പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി ബൈഡനെതിരെ വലിയ രീതിയിലുള്ള പ്രചരണമായിരുന്നു ട്രംപ് നടത്തിയിരുന്നത്.

President Trump: "In order to make America great and glorious again, I am tonight announcing my candidacy for president of the United States." pic.twitter.com/z95oHYjWwF

— Donald Trump Jr. (@DonaldJTrumpJr) November 16, 2022