mother-

നമ്മുടെ ഓരോ ദിവസവും സ്‌നേഹത്തിന്റെ പുതിയ പാഠം പകർന്നു തരുന്നയാളാണ് അമ്മ. അതിനാലാണ് എല്ലാ ജീവജാലങ്ങളിലും മാതാവിന്റെ സ്ഥാനം ഉന്നതിയിൽ നിൽക്കുന്നത്. മക്കൾക്കായി ജീവിതകാലം മുഴുവൻ പ്രയത്നിക്കുന്ന, പ്രാർത്ഥിക്കുന്ന മാതാവിന് തിരികെ ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ് മകൻ. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്ന വീഡിയോയിൽ ഭക്ഷണം ഒരുക്കുന്ന അമ്മയെ പിന്നിൽ നിന്നും അവർ അറിയാതെ മകൻ ഒരു സ്വർണമാല അണിയിക്കുകയാണ്. ആദ്യം അമ്പരന്ന മാതാവ് സ്വർണമാല തിരിച്ചറിയുമ്പോൾ, ആ മുഖത്ത് വിരിയുന്ന വിവിധ ഭാവങ്ങൾ കാണേണ്ടതാണ്. സ്വർണമാലയെന്നതിലുള്ള സന്താഷമായിരിക്കില്ല, തന്റെ മകനിൽ നിന്നും ലഭിക്കുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്തോഷമാവും ആ കണ്ണുകളിൽ കാണാനാവുന്നതെന്ന് ഉറപ്പാണ്.

छोटा सा गिफ्ट मम्मी के लिए 👩‍❤️‍💋‍👨🎁💐 pic.twitter.com/WPUc7fTvRj

— ज़िन्दगी गुलज़ार है ! (@Gulzar_sahab) November 14, 2022

സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോൾ വൈറലാണ്. വീഡിയോയുടെ താഴെയുള്ള കമന്റ് ബോക്സിൽ അമ്മയും മകനും തമ്മിലുള്ള പരസ്പര സ്‌നേഹത്തെ വാഴ്ത്തുകയാണ് ആളുകൾ