
കാട്ടിലായാലും നാട്ടിലായാലും മൃഗങ്ങളുടെ കൗതുകമുണർത്തുന്ന വീഡിയോകൾ പങ്കുവയ്ക്കുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയുടെ പുതിയ പോസ്റ്റും വൈറലായിരിക്കുകയാണ്. റോഡരികിൽ സമാധാനപരമായി ഉറങ്ങുകയായിരുന്ന നായയുടെ അരികിൽ കാണ്ടാമൃഗം എത്തിയതാണ് വീഡിയോയിലുള്ളത്. എവിടെനിന്നോ പ്രത്യക്ഷപ്പെട്ട കാണ്ടാമൃഗം ഉറങ്ങിക്കിടക്കുന്ന നായയുടെ അടുത്തെത്തി മണം പിടിച്ച് നിൽക്കുകയാണ്. തൊട്ടടുത്ത നിമിഷം കണ്ണ് തുറന്ന നായ കാണ്ടാമൃഗത്തെ കണ്ട് ഓടി മറയുന്നതാണ് വീഡിയോയിലുള്ളത്. 20,000 ലധികം വ്യൂസുള്ള വീഡിയോ നവംബർ 15നാണ് ട്വിറ്ററിൽ സുശാന്ത നന്ദ പോസ്റ്റ് ചെയ്തത്.
If you wanted any proof that the Rhinos are really gentle 😊😊 pic.twitter.com/6WhK5VMyqr
— Susanta Nanda (@susantananda3) November 15, 2022