food

ഭക്ഷണവും നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഊർജവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും പാലിക്കണമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ഇത് പാലിക്കുന്നതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സമ്പത്തും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും അടുക്കള പരിപാലിക്കുന്നതിനും ചില രീതികൾ വാസ്തുശാസ്ത്രത്തിൽ നിർദേശിച്ചിട്ടുണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.

എപ്പോഴും ശരിയായ ദിശയ്ക്ക് അഭിമുഖമായി ഇരുന്നുവേണം ഭക്ഷണം കഴിക്കാൻ. കിഴക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കണമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് പോസിറ്റീവ് ഊർജം ലഭിക്കുകയും ഭക്ഷണം നന്നായി ദഹിക്കുകയും ആയുസ് വർദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ മാനസിക സമ്മർദവും രോഗങ്ങളും ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവർ വടക്ക് ദർശനമായി ഇരുന്ന് കഴിക്കുന്നത് നല്ലതാണ്. വാസ്തു ശാസ്ത്രം അനുസരിച്ച്, പണമോ കൂടുതൽ അറിവോ നേടാൻ ആഗ്രഹിക്കുന്ന ആളുകൾ എപ്പോഴും വടക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കണം. ഇതുകൂടാതെ, പുതിയ ജോലി ആരംഭിക്കുന്ന ആളുകൾ വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.