
ജിയാൻഡെ: മാരത്തൺ ഓടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പരിശീലനത്തോടുള്ള പ്രതിബദ്ധതയും ആരോഗ്യകരമായ ജീവിതശൈലിയും ഇതിന് ആവശ്യമാണ്. എന്നാൽ, അങ്കിൾ ചെൻ എന്നറിയപ്പെടുന്ന ഒരു ചൈനീസ് ഓട്ടക്കാരൻ മാരത്തണിൽ ഓടിയത് സിഗരറ്റ് വലിച്ചുകൊണ്ടാണ്. ഈ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ജിയാൻഡെയിൽ സിനാൻജിയാങ് മാരത്തണിൽ നിന്നുള്ള കാഴ്ചയാണിത്.
ഓട്ടത്തിനിടയിൽ സിഗരറ്റ് വലിച്ചാണ് ചെൻ ഓടുന്നത്. പുക വലിക്കുമ്പോൾ ഹൃദയം, ശ്വാസകോശം, പേശികൾ എന്നിവയിൽ ഓക്സിജൻ കുറവായിരിക്കും എന്നാലും ഓട്ടത്തെ ഇത് ബാധിച്ചില്ല. 50 വയസുള്ള ഇയാൾ മൂന്ന് മണിക്കൂറും 28 മിനിട്ടും കൊണ്ട് 42 കിലോമീറ്റർ ഓടിയാണ് മാരത്തൺ പൂർത്തിയാക്കി. മത്സരിച്ച 1500 ഓളം ഓട്ടക്കാരിൽ 574-ാം സ്ഥാനത്താണ് ചെൻ എത്തിയത്. ഇതെല്ലാം ഒരു പായ്ക്ക് സിഗരറ്റ് വലിച്ചുകൊണ്ടായിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്.
2018 ലെ ഗ്വാങ്‌ഷോ മാരത്തണും 2019 ലെ സിയാമെൻ മാരത്തണും ഓടുമ്പോളും ചെൻ നിരവധി സിഗരറ്റുകൾ വലിച്ചിരുന്നു. മാരത്തൺ ഓട്ടക്കാർ മത്സരിക്കുമ്പോൾ സിഗരറ്റ് വലിക്കുന്നതിന് എതിരെ നിലവിൽ നിയമങ്ങളൊന്നുമില്ല.