kerala-legislative-assemb

തിരുവനന്തപുരം: ഡിസംബർ അഞ്ചു മുതൽ നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർക്ക് ശുപാർശ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ ചാൻസലർ പദവി നീക്കാൻ ബിൽ കൊണ്ടുവരാനും യോഗത്തിൽ തീരുമാനമായി. സഭ ചേരാൻ തീരുമാനിച്ചതോടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള അടിയന്തര ഓർഡിനൻസിന് പ്രസക്തി ഇല്ലാതായി. പകരം നിയമസഭയിൽ സർക്കാർ ബിൽ കൊണ്ടുവരും.

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റ‌ാനുള്ള ഓർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇതിനു ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ഓർഡിനൻസ് രാജ്ഭവനിൽ എത്തിയെങ്കിലും ഗവർണർ അതിനു മുമ്പ് ഡൽഹിക്ക് പോയിരുന്നു. 20നേ മടങ്ങിയെത്തൂ.