
സ്റ്റൈലിഷ് ലുക്കിൽ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഹണി റോസ് . മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.ഈ ലുക്കിൽ ഹണി വളരെ സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകരിൽ പലരുടെയും കമന്റ് .മോഡേൺ വേഷം മാത്രമല്ല , സാരിയിലും ഏറെ തിളങ്ങുന്ന ഹണി വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച ഹണി  സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വലിയ ശ്രദ്ധ നേടാറുണ്ട്.
മോഹൻലാൽ നായകനായ മോൺസ്റ്ററാണ് ഹണി റോസ് നായികായി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. ഭാമിനി എന്ന നായികയായും പ്രതിനായികയായും ഹണി ചിത്രത്തിൽ തിളങ്ങി.