
ഗുരുവായൂർ : ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയിയുടേയും ഇന്റീരിയർ ഡിസൈനറും പ്രശസ്ത ഫാഷൻ ഡിസൈനറുമായ അഭിനി സോഹൻ റോയിയുടേയും മകൾ നിർമ്മാല്യയുടെ വിവാഹത്തിൽ ശ്രദ്ധേയമായത് കൈത്തറി വസ്ത്രങ്ങളുടെ ഭംഗി. മകളുടെ വിവാഹാഘോഷം കൈത്തറിക്കും ഒരു താങ്ങാവണമെന്ന സോഹൻ റോയിയുടെ ആഗ്രഹമാണ് കസവു പുടവകളണിഞ്ഞ് വിവാഹത്തിന് വധുവും വരനും അതിഥികളും എത്തിയത്.
അഭിനി സോഹൻ റോയിയുടെ ഡിസെനിൽ മാസങ്ങളെടുത്താണ് കൂത്താമ്പുള്ളി ശേഖറും സംഘവും കൈത്തറി പുടവകൾ തയ്യാറാക്കിയത്. വ്യത്യസ്തമായ ഡിസൈനിലും വർണ്ണങ്ങളിലുമുള്ള വസ്ത്രങ്ങളായിരുന്നു വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് നൽകിയത്. ഇറ്റാലിയൻ സ്വദേശി ഗിൽബെർട്ടോ ആണ് നിർമ്മാല്യയ്ക്ക് താലി ചാർത്തിയത്. ഗുരുവായൂരിൽവച്ചായിരുന്നു വിവാഹ ചടങ്ങ്.