
മാറി മാറി വരുന്ന കാലാവസ്ഥയും പൊടിയും എല്ലാം നമ്മുടെ മുടിയെ മോശമാക്കുന്ന ഘടകങ്ങളാണ്. അതിനാൽ തന്നെ ദിവസവും മുടിയ്ക്ക് നല്ല രീതിയിൽ പരിചരണം നൽകേണ്ടതുണ്ട്. ഇതിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത് മൂടി കഴുകുന്നതിലാണ്. മുടി നനഞ്ഞിരിക്കുമ്പോൾ പൊട്ടിപ്പോകാൻ സാദ്ധ്യത വളരെ കൂടുതലാണ്. പ്രധാനമായി മുടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ ഇവയാണ്.
1.ചുടുവെള്ളത്തിൽ തല കഴുകുന്നത്
ചുടുവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് മുടിയ്ക്ക് നല്ലതല്ല. ഇത് മുടി പൊട്ടിപോകുന്നതിനും ദുർബലമാകുന്നതിനും കാരണമാകുന്നു. കുടാതെ സ്ഥിരമായി ചുടുവെള്ളം ഉപയോഗിക്കുന്നത് താരൻ, ചൊറിച്ചിൽ എന്നിവയ്ക്കുള്ള സാദ്ധ്യത കൂട്ടുന്നു.
2. കണ്ടീഷണറിന് ശേഷം ഷാംപൂ
നമ്മളിൽ പലരും ഷാംപൂവിന് ശേഷമാണ് കണ്ടീഷണർ ഉപയോഗിക്കുന്നത്. എന്നാൽ ആദ്യം കണ്ടീഷണർ മുടിയിഴകളിൽ ഇടണം. അതിന് ശേഷം തലയോട്ടിയിൽ ഷാംപൂ ചെയ്യണം. എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആദ്യം കണ്ടീഷണർ പിന്നെ ഷാംപൂ വീണ്ടും കണ്ടീഷണർ എന്ന രീതിയാണ് പിൻതുടരാനുള്ളത്.
ഇത് മുടി ഇഴകൾ വരണ്ട് പോകുന്നത് തടയുന്നു. ഹെയർ ഡ്രെയറിന്റെ അമിത ഉപയോഗവും മുടി ഇഴകൾക്ക് ദോഷമാണ്.
3. തല തോർത്തുമ്പോൾ
തല തോർത്തുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം തുണികൊണ്ട് വളരെ ശക്തിയായി മുടി തോർത്താൻ പാടില്ല. ഇത് മുടിയുടെ അറ്റം പിളരുന്നതിനും പൊട്ടുന്നതിനും കാരണമാകുന്നു.

4, നനഞ്ഞ മുടി ചീകുന്നത്
നനഞ്ഞ മുടി ചീകുന്നത് ഒഴിലാക്കുക. കാരണം നനഞ്ഞിരിക്കുമ്പോളാണ് മുടി ഏറ്റവും ദുർബലമായിരിക്കുന്നത്. ഈ സമയത്ത് ചീകിയാൽ മുടി പൊട്ടിപ്പോകും.
5.അമിത കെമിക്കൽ ഉപയോഗം
അമിതമായി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം മുടിക്ക് കേട് വരുത്തുന്നു. ഇവയൊക്കെ മുടിയെ ദുർബലപ്പെടുത്തുകയും മുടി പൊട്ടിപ്പോകാൻ കാരണമാകുകയും ചെയ്യുന്നു. എല്ലായ്പ്പോഴും നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക. കൂടുതലും മുടിയിൽ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.
6. ഇടയ്ക്ക് ഇടയ്ക്ക് ഷാംപൂ മാറ്രുന്നത്
മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുത്ത് അത് ഉപയോഗിക്കുക. ഇടയ്ക്ക് ഷാംപൂ മാറ്റിയാൽ അത് മുടിയെ ദോഷകരമായി ബാധിക്കും. ഇതിനായി ഡോക്ടറുടെ നിർദ്ദേശം തേടാം.
7. കണ്ടീഷണർ ഉപയോഗം
കണ്ടീഷണർ തലയോട്ടിയിൽ ഇടുന്നത് ഒഴിവാക്കുക. മുടിയിഴകളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ് കണ്ടീഷണർ.