
റാം സാഗർ തമ്പുരാൻ, WhatsApp number ---91+7907244210. 91+9633721128.
2022 നവംബർ 17 - 1198 വൃശ്ചികം 1 വ്യാഴാഴ്ച . ( മണ്ഡലകാലാരംഭം.കടവല്ലൂർ അന്യോന്യം.വൈക്കത്തഷ്ടമി. )
( രാത്രി 9 മണി 20 മിനിറ്റ് 03 സെക്കന്റ് വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം )
അശ്വതി: കടബാദ്ധ്യതയിൽ നിന്ന് മോചനം, ധനലാഭം ഉണ്ടാകും, സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം, ആരോഗ്യ രംഗത്ത് പ്രത്യേക ശ്രദ്ധ വേണം.
ഭരണി: സന്താനങ്ങൾക്ക് ഉന്നതി, ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരും ഗൗരവകരമായ വിഷയങ്ങളില്‍ അലസത കാണിക്കരുത്, ഇഷ്ടജന സഹാവാസമുണ്ടാകും.
കാര്‍ത്തിക: കുടുംബസ്വത്തിന്റെ വിഹിതം ലഭിക്കാം, രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, വ്യവഹാരങ്ങളില്‍ വിജയം വരിക്കും.
രോഹിണി: ആഗ്രഹങ്ങൾ നടപ്പിലാകും, സ്വർണാഭരണത്തിന്റെയും പണത്തിന്റെയും നഷ്ടം വരാതെ സൂക്ഷിക്കണം, മുടങ്ങിക്കിടന്ന മംഗള കര്‍മ്മങ്ങള്‍ നടക്കും.
മകയിരം: ഗൃഹ നിർമ്മാണത്തിൽ പുരോഗതി, ഭൂമിയുടെ ക്രയവിക്രയം നടക്കും, കുടുംബ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകും.
തിരുവാതിര: ഭക്ഷണസുഖം വർദ്ധിക്കും, പൂര്‍വിക ധനം ലഭിക്കും, ഇഷ്ടജന പ്രീതി ലഭിക്കും, ആരോഗ്യം ആയുസ് എന്നിവയില്‍ പ്രത്യേക ശ്രദ്ധവേണം.
പുണര്‍തം: പ്രണയബന്ധം വിവാഹത്തിലേക്കാകും, ആഡംബര വസ്തുകള്‍ ലഭിക്കും, പൊലീസ് വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം.
പൂയം: വിവാഹാദി മംഗളകർമ്മങ്ങിൽ പങ്കെടുക്കും, രോഗങ്ങളില്‍ നിന്നും മോചനം ഉണ്ടാകും, യാത്രകള്‍ വഴി നേട്ടം, ഇഷ്ടജനത്തെക്കൊണ്ട് ഗുണ വര്‍ദ്ധന.
ആയില്യം: ആത്മീയ കാര്യങ്ങളിൽ താൽപര്യം കൂടും, ധന ഇടപാടില്‍ നേട്ടം, ജീവിത വിജയത്തിന് അടിത്തറ ഉണ്ടാകും, ഇഷ്ടസ്ഥാനത്ത് സ്ഥലം മാറ്റം ഉണ്ടാകും.
മകം: ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ, ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം, കര്‍മ്മ രംഗത്തു മേല്‍കോയ്മ ഉണ്ടാകും, ബിസിനസില്‍ നേട്ടം.
പൂരം: ഭൂമിയിൽ നിന്നും മറ്റും ധനലാഭം ലഭിക്കും, ഗൃഹം വാഹനം സന്താനം എന്നിവ ലഭിക്കും, സാമ്പത്തിക ഇടപാടില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം.
ഉത്രം: പകൽ പ്രശ്നങ്ങളുണ്ടാകും ശേഷം സമാധാനം, ആധാരത്തില്‍ ഒപ്പ് വയ്ക്കുമ്പോള്‍ സൂക്ഷമത വേണം, ജലം, അഗ്‌നി, ലഹരി പദാര്‍ത്ഥങ്ങൾ എന്നിവയില്‍ സൂക്ഷമത വേണം.
അത്തം: പകൽ നേട്ടങ്ങളുണ്ടാകും ശേഷം രാത്രിയിൽ കലഹങ്ങൾ, വിവാഹ കാര്യത്തില്‍ തീരുമാനമാകും, ധനം, സല്‍കീര്‍ത്തി, അഭിമാനക്ഷതം, പ്രയത്‌ന ഫലക്കുറവ് ആനുഭവപ്പെടും.
ചിത്തിര: പകൽ ഉദരരോഗം ശേഷം രോഗശാന്തി, ജോലിമാറ്റം സംഭവിക്കും, കലാകായിക രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം, ദുരിതത്തില്‍ നിന്നും മോചനം.
ചോതി: പ്രേമ ബന്ധത്തിലും സന്താനത്തിന്റെ പഠനകാര്യത്തിലും പ്രത്യേക ശ്രദ്ധവേണം, ദേഹ ദുരിതം ഉണ്ടാകാൻ സാദ്ധ്യത, സന്താനലാഭം പ്രതീക്ഷിക്കാം.
വിശാഖം: മാതാവിന്റെയും പിതാവിന്റെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം, കുടുംബത്തില്‍ ശാന്തിയും സമാധാനവും, പലവിധത്തിലുള്ള ധനാഗമനം.
അനിഴം: സര്‍വലാഭ ഐശ്വര്യങ്ങളും സുഖാനുഭവങ്ങളും ലഭിക്കും, ഇഷ്ട ജനങ്ങളില്‍ നിന്നും സഹകരണം ലഭിക്കും, പ്രശസ്തരുമായി ഇടപഴകാന്‍ അവസരം ലഭിക്കും.
കേട്ട: സീരിയൽ സിനിമ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം, ആത്മീയ കാര്യങ്ങളില്‍ പ്രത്യേക താത്പര്യം ഉണ്ടാകും, ദമ്പതികളുടെ പിണക്കങ്ങൾ മാറും.
മൂലം: അന്യ സ്ത്രീകൾ വഴി ഗുണാനുഭവങ്ങൾ, സന്തോഷകരമായ ദാമ്പത്യജീവിതം നിങ്ങളുടെ പ്രവൃത്തി മൂലം നഷ്ടപ്പെടുത്തരുത്, തെറ്റിന് പ്രായശ്ചിത്തം ചെയ്യണം.
പൂരാടം: ഗൃഹനിർമ്മാണം പുരോഗമിക്കും, വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും, പ്രണയസാഫല്യം, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യം.
ഉത്രാടം: അന്യസ്ത്രീ, ബന്ധു സഹായത്താൽ കാര്യ ലാഭം. മന:ശാന്തിയില്ലായ്മ, ധനപരമായ പ്രതിസന്ധികള്‍, വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ദൈവീക കര്‍മ്മങ്ങള്‍ ചെയ്യുക.
തിരുവോണം: സന്താനങ്ങൾ മൂലം ദുരിതങ്ങൾ, ഇഷ്ട ജനങ്ങള്‍ മൂലം ഗുണാനുഭവം, സ്ഥാന ചലനം, സഹോദര സ്ഥാനീയരില്‍ നിന്നും പ്രതികൂല നിലപാടുണ്ടാകും.
അവിട്ടം: വിദ്യാർത്ഥികൾ പഠന മികവ് പുലർത്തും, പരിഹരിക്കപ്പെടാതിരുന്ന പ്രശ്‌നങ്ങള്‍ ദൈവ കൃപയാല്‍ പരിഹിക്കപ്പെടും, തൊഴില്‍ മാറ്റത്തിന് സാദ്ധ്യത.
ചതയം: ശത്രുക്കളുടെ ഇടപെടലിൽ ധനനഷ്ടം, വാഗ്വാദങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം, ശത്രുക്കളുമായിട്ടുള്ള വിയോജിപ്പ് കുറയും.
പൂരുരുട്ടാതി: സ്ത്രീ സുഖവും ഇഷ്ടഭക്ഷണലഭ്യതയും, ഉയര്‍ന്ന സ്ഥാനലബ്ദി, അഭിനയ സാദ്ധ്യത, കുടുംബ സൗഖ്യം വര്‍ദ്ധിക്കും, പുരസ്കാരങ്ങള്‍ ലഭിക്കും.
ഉത്തൃട്ടാതി: രോഗാരിഷ്ടത മാറി ശരീരസുഃഖം ഉണ്ടാകും, സാമ്പത്തികമായും തൊഴില്‍ പരമായും കാലം അനുകൂലമല്ല. ആരോഗ്യ നിലയില്‍ ചില മാറ്റങ്ങളുണ്ടാകും.
രേവതി: ചതിവിലും വഞ്ചനയിലും അകപ്പെടരുത്, വാക്കുകളില്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമല്ല, മാതൃ തുല്യരായവരില്‍ നിന്നും സഹായം ലഭിക്കില്ല.