dhana-
ധനലക്ഷ്മി ബാങ്ക് പമ്പ, സന്നിധാനം, എരുമേലി സീസണൽ ശാഖകളുടെ ഉദ്ഘാടനം

തൃശൂർ: ധനലക്ഷ്മി ബാങ്ക് പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിലെ സീസണൽ ശാഖകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും എ.ടി.എമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്.

പമ്പയിലും സന്നിധാനത്തും തീർത്ഥാടകർക്ക് എല്ലാ ബാങ്കിംഗ് ഇടപാടുകളും നടത്താൻ സൗകര്യമൊരുക്കി​യി​ട്ടുണ്ട്.

ശബരിമലയിലും പമ്പയിലും പ്രസാദം വിതരണത്തിനും പ്രത്യേക സൗകരളമൊരുക്കി​യി​ട്ടുണ്ട്. പ്രസാദം ശേഖരിക്കുന്നതിന് തീർത്ഥാടകർക്ക് എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും UPI, കാർഡുകൾ എന്നിവ 5, 7 എന്നീ പ്രത്യേക വിതരണ കൗണ്ടറുകളിൽ ഉപയോഗിക്കാം. പ്രസാദം ഓൺലൈൻ റിസർവേഷൻ ചെയ്തവർക്ക് ആറാം നമ്പർ കൗണ്ടർ ഉപയോഗിക്കാം.

ബാങ്കിന്റെ സേവനം മണ്ഡലകാലം അവസാനം വരെ 24 മണിക്കൂറും തുടരും. മകരവിളക്കിന് എല്ലാ സേവനങ്ങളും പുനരാരംഭിക്കും.

കെ.വൈ.സി​ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം സന്നിധാനം , പമ്പ ശാഖകളി​ൽ നിന്ന് നാണയങ്ങൾ വിതരണം ചെയ്യും. തീർത്ഥാടകർക്ക് തടസമില്ലാത്ത സേവനത്തിനായി സമർപ്പിതരായ ജീവനക്കാരെ
ഈ ശാഖകളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.