
മണിരത്നം സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തുമെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററിൽ അറിയിച്ചു.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ഒരുക്കിയ പൊന്നിയിൻ സെൽവൻ 1 സെപ്തംബർ 30നായിരുന്നു പുറത്തിറങ്ങിയത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ റായ്, വിക്രം, കാർത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ് ,റഹ്മാൻ തുടങ്ങി നീണ്ട താരനിര അണിനിരന്നു.
സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനും നിർവഹിക്കുന്നു. ഇളങ്കോ കുമാരവേലാണ് തിരക്കഥ.മണിരത്നവും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമാണം.