ഇടവേളയ്ക്കുശേഷം സംവിധായകനായി ഈസ്റ്റ് കോസ്റ്റ് വിജയൻ

mm

ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​ഈ​സ്റ്റ് ​കോ​സ്റ്ര് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ പ്രൈവ​റ്റ് ​ലി​മി​റ്റ​ഡി​ന്റെ​ ​ബാ​ന​റി​ൽ​ ​ഈ​സ്റ്റ് ​കോ​സ്റ്റ് ​വി​ജ​യ​ൻ​ ​നി​ർ​മി​ച്ച് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​ള്ള​നും​ ​ഭ​ഗ​വ​തി​യും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​നാ​യ​ക​ൻ.​ ​അ​നു​ശ്രീ​യും​ ​ബം​ഗാ​ളി​ ​താ​രം​ ​മോ​ക്ഷ​യു​മാ​ണ് ​നാ​യി​ക​മാ​ർ.​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ട്വി​ൽ​ത്ത് ​മാ​നു​ശേ​ഷം​ ​അ​നു​ശ്രീ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ക​ള്ള​നും​ ​ഭ​ഗ​വ​തി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ന​വം​ബ​ർ​ 23​ന് ​പാ​ല​ക്കാ​ടും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​ ​ആ​രം​ഭി​ക്കും.​ജ​യ​റാ​മും​ ​സ​ദ​യും​ ​അ​ഭി​ന​യി​ച്ച​ ​നോ​വ​ൽ,​ ​മീ​ര​ ​ജാ​സ്മി​ൻ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തി​യ​ ​മൊ​ഹ​ബ​ത്ത്,​ ​കോ​മ​ഡി​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടും​ ​ഹ​രീ​ഷ് ​ക​ണാ​ര​നും​ ​അ​ഭി​ന​യി​ച്ച​ ​ചി​ല​ ​ന്യൂ​ ​ജ​ന​റേ​ഷ​ൻ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഈ​സ്റ്ര് ​കോ​സ്റ്റ് ​വി​ജ​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സി​നി​മ​ക​ൾ.​ദി​ലീ​പും​ ​മം​മ്ത​യും​ ​അ​ഭി​ന​യി​ച്ച​ ​മെ​ഗാ​ ​ഹി​റ്റാ​യ​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ചി​ത്രം​ ​മൈ​ ​ബോ​സ് ​നി​‌​ർ​മി​ച്ചത് ​ഈ​സ്റ്റ് ​കോ​സ്റ്റ് ​വി​ജ​യ​നാ​യി​രു​ന്നു.

സ​ലിം​ ​കു​മാ​ർ,​ജോ​ണി​ ​ആ​ന്റ​ണി,​പ്രേം​കു​മാ​ർ,​ ​രാ​ജേ​ഷ് ​മാ​ധ​വ്,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി,​ ​ജ​യ​ശ​ങ്ക​ർ,​നോ​ബി,​ ​ജ​യ​പ്ര​കാ​ശ് ​കു​ളൂ​ർ, ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​ജ​യ​കു​മാ​ർ,​മാ​ല​ ​പാ​ർ​വ​തി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ. കെ.​വി.​ ​അ​നി​ൽ​ ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ര​തീ​ഷ് ​റാം​ ​നി​ർ​വ​ഹി​ക്കു​ന്നു.​പ​ത്താം​വ​ള​വി​ലൂ​ടെ​യാ​ണ് ​ര​തീ​ഷ് ​റാം​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ത്. ​സ​ന്തോ​ഷ് ​വ​ർ​മ​യു​ടെ​ ​വ​രി​ക​ൾ​ക്ക് ​ര​ഞ്ജി​ത് ​രാ​ജ് ​സം​ഗീ​ത​വും​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​ഒ​രു​ക്കു​ന്നു.​എ​ഡി​റ്റ​ർ​-​ജോ​ൺ​കു​ട്ടി,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​-​ ​രാ​ജ​ശേ​ഖ​ര​ൻ,​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​രാ​ജേ​ഷ് ​തി​ല​കം.​പി.​ ​ആ​ർ.​ ​ഒ​ ​എ.​ ​എ​സ് ​ദി​നേ​ശ്,​ വാഴൂർ ജോസ്.