mm

ഐശ്വര്യ റായ് - അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യയുടെ പിറന്നാളായിരുന്നു ഇന്നലെ. എന്റെ ജീവന് പിറന്നാൾ ആശംസകൾ എന്നാണ് ഐശ്വര്യ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ചിത്രത്തിന് താഴെ ആരാധകരുടെ വിമർശനങ്ങളും ഉയർന്നു.‌ മകളുടെ ചുണ്ടിൽ ഉമ്മ കൊടുത്തുകൊണ്ടുള്ള ചിത്രം സംസ്കാരത്തിന് ചേർന്നതല്ല എന്ന രീതിയിലെ കമന്റുകളാണ് നിറയുന്നത്. ഐശ്വര്യ ഒരു പോപ്പുലർ സെലിബ്രിറ്റിയായതുകൊണ്ടാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്യരുതെന്നും മറ്റുള്ളവർക്ക് മാതൃകയാവുകയാണ് വേണ്ടതെന്നും ഒരുവിഭാഗം വാദിക്കുന്നു. ഐശ്വര്യയെ പിന്തുണച്ചും കമന്റുകളുണ്ട്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ ഇതിനും നല്ല രീതിയിൽ എങ്ങനെയാണ് പ്രകടിപ്പിക്കാൻ കഴിയുക എന്നാണ് പിന്തുണച്ചുള്ള കമന്റുകൾ.മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനാണ് ഐശ്വര്യ അഭിനയിച്ച് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം.