mm

മലയാളികളുടെ പ്രിയപ്പെട്ടവരാണ് നടി മേനകയുടെ കുടുംബം. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും പിറന്നാളാശംസ നേർന്ന് മക്കളായ രേവതിയും കീർത്തിയും പങ്കുവച്ച കുറിപ്പ് സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ‘‘ഹാപ്പി ബർത്ത് ഡേ അച്ഛാ, ആൻഡ് അമ്മ. ദമ്പതികൾ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂർവമായ സംഭവമാണ്. സ്വർഗത്തിൽ നിന്നും ഒന്നിച്ചവരാണ് നിങ്ങൾ . ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ’’ എന്നായിരുന്നു രേവതി കുറിച്ചത്. അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയും രേവതി പങ്കുവച്ചു.

ജീവിതവും പ്രണയവും ചിരിയും ജന്മദിനവും പങ്കിടുന്ന ഏറ്റവും റൊമാന്റിക് ദമ്പതികൾ ഇതാ.. അമ്മയ്ക്കും അച്ചയ്ക്കും ജന്മദിനാശംസകൾ..” എന്ന് കുറിച്ചു കൊണ്ട് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ കീർത്തിയും പങ്കുവച്ചു.