election22

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 സീറ്റുകളിലേക്ക് മത്സരിക്കാൻ സമർപ്പിച്ച 1362 നാമനിർദ്ദേശങ്ങളിൽ 999 എണ്ണം സ്വീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കേന്ദ്രം അറിയിച്ചു. ഡിസംബർ ഒന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ചയാണ് നടന്നത്.

ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്, ഡിസംബർ ഒന്നിനും അഞ്ചിനും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലാണ് മത്സരം. ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി യഥാക്രമം നവംബർ 17ഉം 21ഉം ആണ്.

വോട്ട് കണക്ക്

 ആകെ വോട്ടർമാർ- 4,90,89,765

 കന്നി വോട്ടർമാർ- 4,61,494

 100 വയസു കടന്ന വോട്ടർമാർ- 10,460

 ആകെയുള്ള സീറ്റുകൾ- 182

 ഒന്നാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന സീറ്റ്- 89

 രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന സീറ്റ്- 93

 ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്- ഡിസംബർ 1

 രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്- ഡിസംബർ 5

 രണ്ടാം ഘട്ടത്തിൽ ലഭിച്ച നാമനിർദ്ദേശ പത്രിക- 341 (നവംബർ 10 മുതൽ ഇതുവരെ)​

 37​ ​പേ​രു​ടെ​ ​അ​ന്തിമ പ​ട്ടി​ക​യു​മാ​യി​ ​കോ​ൺ​ഗ്ര​സ്

ഗു​ജ​റാ​ത്ത് ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ 37​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​അ​ന്തി​മ​ ​പ​ട്ടി​ക​ ​കോ​ൺ​ഗ്ര​സ് ​പു​റ​ത്തി​റ​ക്കി.​ ​അ​ഞ്ച് ​എം.​എ​ൽ.​എ​മാ​രെ​ ​ഒ​ഴി​വാ​ക്കി.​ ​ഏ​ഴ് ​പേ​രെ​ ​നി​ല​നി​റു​ത്തി.​ 182​ ​അം​ഗ​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​മൂ​ന്നെ​ണ്ണം​ ​ഒ​ഴി​കെ​ ​എ​ല്ലാ​ ​സീ​റ്റു​ക​ളി​ലും​ ​ഇ​തോ​ടെ​ ​കോ​ൺ​ഗ്ര​സി​ന് ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യി.​ ​ഉം​രേ​ത്ത്,​ ​ന​രോ​ദ,​ ​ദേ​വ​ഗ​ഢ് ​ബാ​രി​യ​ ​എ​ന്നി​വ​ ​സ​ഖ്യ​ക​ക്ഷി​യാ​യ​ ​എ​ൻ.​സി.​പി​ക്ക് ​ന​ൽ​കി.
ഭ​ര​ത്‌​ജി​ ​താ​ക്കൂ​ർ,​ ​ജ​ഷു​ഭാ​യ് ​പ​ട്ടേ​ൽ​ ​(​ബ​യാ​ദ്),​ ​രാ​ജേ​ഷ് ​ഗോ​ഹി​ൽ​ ​(​ധ​ന്ദു​ക​),​ ​നി​ര​ഞ്ജ​ൻ​ ​പ​ട്ടേ​ൽ​ ​(​പെ​റ്റ്ലാ​ഡ്),​ ​വ​ജ​സിം​ഗ് ​പ​ന​ഡ​ ​(​ദാ​ഹോ​ദ്)​ ​എ​ന്നി​വ​രാ​ണ് ​പു​റ​ത്താ​യ​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​മാ​ർ.​ ​മ​ഹേ​ഷ് ​പ​ട്ടേ​ൽ​ ​(​പാ​ല​ൻ​പൂ​ർ​),​ ​ശി​വ​ ​ഭൂ​രി​യ​ ​(​ദേ​വ​ദാ​ർ​),​ ​ല​ഖാ​ ​ഭ​ർ​വാ​‌​ദ് ​(​വീ​രാം​ഗം​),​ ​കാ​ന്തി​ ​പ​ർ​മ​ർ​ ​(​ത​സ്ര​),​ ​കാ​ലാ​ഭാ​യ് ​ദാ​ഭി​ ​(​ക​പ​ദ്വ​ഞ്ച്),​ ​അ​ജി​ത്‌​സി​ൻ​ഹ് ​ചൗ​ഹാ​ൻ​ ​(​ബാ​ല​സി​നോ​ർ​),​ ​ജ​ഷ്‌​പാ​ൽ​സിം​ഗ് ​പ​ദ്ധ്യാ​ർ​ ​(​പ​ദ്ര​)​ ​എ​ന്നി​വ​രെ​ ​നി​ല​നി​റു​ത്തി.
ബ​യാ​ദി​ൽ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ശ​ങ്ക​ർ​സിം​ഗ് ​വ​ഗേ​ല​യു​ടെ​ ​മ​ക​നും​ ​മു​ൻ​ ​എം.​എ​ൽ.​എ​യു​മാ​യ​ ​മ​ഹേ​ന്ദ്ര​സിം​ഗ് ​വ​ഗേ​ല​യാ​ണ് ​സ്ഥാ​നാ​ർ​ത്ഥി.​ 2017​ൽ​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​യ​ ​അ​ദ്ദേ​ഹം​ ​അ​ടു​ത്തി​ടെ​യാ​ണ് ​തി​രി​ച്ചെ​ത്തി​യ​ത്. പ​ഞ്ച്മ​ഹ​ൽ​ ​ജി​ല്ല​യി​ലെ​ ​ക​ലോ​ലി​ൽ​ ​മു​ൻ​ ​ബി.​ജെ.​പി​ ​എം.​പി​ ​പ്ര​ഭാ​ത്‌​സി​ൻ​ ​ചൗ​ഹാ​ൻ​ ​മ​ത്സ​രി​ക്കും.​

 ​പ്ര​ചാ​ര​ണ​ത്തി​ന് ത​രൂ​രി​നെ​ ​പ​രി​ഗ​ണി​ച്ചി​ല്ല

കോ​ൺ​ഗ്ര​സി​ന്റെ​ ​ഗു​ജ​റാ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള​ 40​ ​അം​ഗ​ ​താ​ര​പ്ര​ചാ​ര​ക​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഡോ.​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​യെ​ ​ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ​ ​പാ​ർ​ട്ടി​യി​ലെ​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​ന് ​ക​ടു​ത്ത​ ​അ​തൃ​പ്‌​‌​തി.​ ​സം​സ്ഥാ​ന​ത്ത് ​പ്ര​ചാ​ര​ണം​ ​ന​ട​ത്താ​ൻ​ ​എ​ൻ.​എ​സ്.​യു.​ഐ​ ​ക്ഷ​ണി​ച്ചെ​ങ്കി​ലും​ ​താ​ര​പ്ര​ചാ​ര​ക​ന​ല്ലാ​ത്ത​തി​നാ​ൽ​ ​വ​രു​ന്നി​ല്ലെ​ന്ന് ​ത​രൂ​ർ​ ​അ​റി​യി​ച്ചു.
യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ​ ​ജ​ന​പ്രീ​തി​യു​ണ്ടെ​ന്ന് ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ്യ​ക്ത​മാ​യി​ട്ടും​ ​പ്ര​ചാ​ര​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​ത് ​വീ​ഴ്‌​ച​യാ​ണെ​ന്ന് ​ത​രൂ​രി​നോ​ട് ​അ​ടു​പ്പ​മു​ള്ള​വ​ർ​ ​പ​റ​യു​ന്നു.​ ​ഗു​ജ​റാ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​യെ​ ​സ​ഹാ​യി​ക്കാ​ൻ​ ​ത​രൂ​രി​ന് ​ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​അ​വ​രു​ടെ​ ​അ​ഭി​പ്രാ​യം.​ ​അ​ദ്ധ്യ​ക്ഷ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞി​ട്ടും​ ​ഔ​ദ്യോ​ഗി​ക​ ​സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രെ​ ​മ​ത്സ​രി​ച്ച​തി​ന്റെ​ ​പേ​രി​ൽ​ ​വി​വേ​ച​നം​ ​കാ​ട്ടു​ക​യാ​ണെ​ന്നും​ ​ത​രൂ​ർ​ ​പ​ക്ഷം​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നു.

 ആ​പ്പ് സ്ഥാ​നാ​ർ​ത്ഥി​ ​പ​ത്രി​ക​ ​പി​ൻ​വ​ലി​ച്ചു

ഗു​ജ​റാ​ത്ത് ​നി​യ​മ​സ​ഭ​യി​ൽ​ ​സൂ​റ​ത്ത് ​(​ഈ​സ്റ്റ്)​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ആം​ആ​ദ്‌​മി​ ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​ ​കാ​ഞ്ച​ൻ​ ​ജ​രി​വാ​ല​ ​പ​ത്രി​ക​ ​പി​ൻ​വ​ലി​ച്ചു.​ ​ഇ​യാ​ളെ​യും​ ​കു​ടും​ബ​ത്തെ​യും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കാ​ണാ​താ​യി​രു​ന്നു.​ ​കാ​ഞ്ച​നെ​ ​ബി.​ജെ.​പി​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്നും​ ​തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന് ​നി​ർ​ബ​ന്ധി​ച്ച് ​പ​ത്രി​ക​ ​പി​ൻ​വ​ലി​പ്പി​ച്ച​താ​ണെ​ന്നും​ ​ആ​പ്പ് ​വ​ക്താ​വ് ​രാ​ഘ​വ് ​ഛ​ദ്ദ​ ​ആ​രോ​പി​ച്ചു. പൊ​ലീ​സ് ​അ​ക​മ്പ​ടി​യോ​ടെ​ ​ചി​ല​ർ​ ​കാ​ഞ്ച​നെ​ ​വ​ലി​ച്ചി​ഴ​ച്ച് ​പ​ത്രി​ക​ ​പി​ൻ​വ​ലി​പ്പി​ക്കാ​ൻ​ ​കൊ​ണ്ടു​പോ​കു​ന്ന​ ​വീ​ഡി​യോ​ ​രാ​ഘ​വ് ​ഛ​ദ്ദ​ ​പു​റ​ത്തു​വി​ട്ടു.​ ​കാ​ഞ്ച​ന്റെ​ ​പ​ത്രി​ക​ ​അ​ധി​കൃ​ത​രെ​ക്കൊ​ണ്ട് ​ത​ള്ളി​ക്കാ​ൻ​ ​ശ്ര​മി​ച്ച് ​പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ളാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും​ ​പി​ന്നീ​ട് ​നി​ർ​ബ​ന്ധി​ച്ച് ​പി​ൻ​വ​ലി​പ്പി​ച്ച​തെ​ന്നും​ ​ഛ​ദ്ദ​ ​പ​റ​ഞ്ഞു.​ ​ജ​ന​ശ്ര​ദ്ധ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​ആ​പ്പ് ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​പ്ര​തി​ക​രി​ച്ചു.