worldcup

ഫൈനൽ റൗണ്ടിൽ 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേത്. 2026 ലോകകപ്പിൽ ഫൈനൽ റൗണ്ടിൽ 48 ടീമുകൾ മത്സരിക്കും .

ഗ്രൂപ്പുകൾ ഇങ്ങനെ (ബ്രാക്കറ്റിൽ ഫിഫ റാങ്ക്)

ഗ്രൂപ്പ് എ

ഖത്തർ (49), ഇക്വഡോർ (44),​ സെനഗൽ (18),​നെതർലൻഡ്സ്(8).

നെതർലൻഡസിന്റെ 11-ാം ലോകകപ്പ്, മൂന്ന് തവണ ലോകകപ്പിൽ രണ്ടാം സ്ഥാനം നേടി.

പ്രധാന താരങ്ങൾ: വിർജിൽ വാൻഡൈക്ക്,​ മെ‌ംഫിസ് ഡിപെ

സെനഗലിന്റെ മൂന്നാം ലോകകപ്പ്, 2002ൽ ക്വാർട്ടർ ഫൈനലിലെത്തി.

പ്രധാന താരങ്ങൾ: സാദിയോ മാനേ,​ കൗലിബാലി

ഇക്വഡോറിന്റെ നാലാം ലോകകപ്പ്, 2006ൽ പ്രീക്വാർട്ടറിൽ എത്തിയിട്ടുണ്ട്.

പ്രധാനതാരങ്ങൾ: എന്നർ വലൻസിയ, ഗോൺസാലോ പ്ലാറ്റ.

ഖത്തറിന്റെ ആദ്യ ലോകകപ്പാണിത്.

പ്രധാന താരങ്ങൾ: അക്രം അഫിഫി, അൽമോസ് അലി.

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട് (5),​ ഇറാൻ (20),​യു.എസ്.എ(16),​ വേൽസ് (19)

ഇംഗ്ലണ്ടിന്റെ 16-ാം ലോകകപ്പ്.1996ൽ ചാമ്പ്യൻമാരായിട്ടുണ്ട്.

പ്രധാന താരങ്ങൾ: ഹാരി കേൻ,ഫിൽ ഫോഡൻ.

ഇറാന്റെ ആറാം ലോകകപ്പ്.പ്രാഥമിക റൗണ്ടിനപ്പുറം കടന്നിട്ടില്ല.

പ്രധാന താരങ്ങൾ: മെഹ്‌ദി തരേമി, സ‌ർദാർ അസ്‌മൗൻ.

യു.എസ്.എയുടെ 11-ാം ലോകകപ്പ്. 1930ൽ മൂന്നാം സ്ഥാനം നേടി.

പ്രധാന താരങ്ങൾ: പുലിസിച്ച്, ടെയ്‌ലർ ആഡംസ്.

വേൽസിന്റെ രണ്ടാം ലോകകപ്പ്. ഇതിന് മുമ്പ് യോഗ്യത നേടിയത് 1958ൽ അന്ന് മൂന്നാം സ്ഥാനം നേടി.

പ്രധാന താരങ്ങൾ : ഗാരത് ബെയ്ൽ, ആരോൺ റാംസെ.

ഗ്രൂപ്പ് സി

അർജന്റീന (3),​ സൗദി അറേബ്യ (51),​ മെക്സിക്കോ (13),​ പോളണ്ട് (26),​

18-ാംലോകകപ്പിനാണ് അർജന്റീന വരുന്നത്. 1978ലും 86ലും ചാമ്പ്യൻമാരായി.

പ്രധാന താരങ്ങൾ: ലയണൽ മെസി, ഡി മരിയ.

സൗദി അറേബ്യയുടെ ആറാം ലോകകപ്പ്. 1994ൽ രണ്ടാം റൗണ്ടുകടന്നത് മികച്ച പ്രകടനം.

പ്രധാന താരങ്ങൾ: ഫഹദ് അൽ മുവല്ലാദ്,സലേം അൽദൗസരി.

മെകിസിക്കോയുടെ 17-ാം ലോകകപ്പ്, 1970,86ലും ക്വാർട്ടറിൽ എത്തി.

പ്രധാന താരങ്ങൾ: ഗിലർമൊ ഒച്ചാവ, റൗൾ ജിമെനസ്.

പോളണ്ടിന്റെ ഒമ്പതാം ലോകകപ്പ്, 1974ലും 82ലും മൂന്നാം സ്ഥാനക്കാരായി.

പ്രധാന താരങ്ങൾ: ലെവൻ‌ഡോവ്‌സ്കി, പിയോട്ടർ സ്വിലിൻസ്കി.

ഗ്രൂപ്പ് ഡി

ഫ്രാൻസ് (4),​ ഓസ്ട്രേലിയ (38),​ഡെൻമാർക്ക് (10),​ടുണീഷ്യ (30)

ഫ്രാൻസിന്റെ 16-ാം ലോകകപ്പ്, നിലവിലെ ചാമ്പ്യൻമാർ.1998ലും കിരീടം നേടി.

പ്രധാന താരങ്ങൾ: കരിം ബെൻസെമ, എംബാപ്പെ.

ഓസ്ട്രേലിയയുടെ ആറാം ലോകകപ്പ്. 2006ൽ പ്രീക്വാർട്ടറിൽ എത്തി.

പ്രധാന താരങ്ങൾ: മാത്യു റയാൻ, ആരോൺ മൂയി.

ഡെൻമാർക്കിന്റെ ആറാംലോകകപ്പ്, 1998ൽ ക്വാർട്ടർ കളിച്ചു.

പ്രധാന താരങ്ങൾ: ക്രിസ്റ്ര്യൻ എറിക്സൺ, ആൻഡ്രേസ് ക്രിസ്റ്റൈൻസൺ

ടുണീഷ്യയുടേയും ആറാം ലോകകപ്പ്. ഇതുവരെ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല.

പ്രധാന താരങ്ങൾ: യാൻ വലേറി, ഹന്നിബൽ മജ്ബ്രി.