പ്രധാന വേഷത്തിൽ ലുക് മാനും

mm

ശ്രീനാഥ് ഭാസി, വാമിഖ ഗബ്ബി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കളയ്ക്കുശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടിക്കി ടാക്ക എന്നു പേരിട്ടു. കൊച്ചിയിൽ ചിത്രീകരണം പുനരാരംഭിച്ച ചിത്രത്തിൽ ബാലു വർഗീസിനു പകരം ലുക് മാൻ എത്തുന്നു.ഡേറ്റ് ക്ളാഷിനെ തുടർന്ന് ബാലു വർഗീസ് പിൻമാറുകയായിരുന്നു.ആനപ്പറമ്പിലെ വേൾഡ് കപ്പ്, സൗദി വെള്ളക്ക, കൊറോണ ജവാൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് ലുക് മാന്റേതായി റിലീസിന് ഒരുങ്ങുന്നത്. അതേസമയം ടിക്കി ടാക്കയുടെ ചിത്രീകരണം കോഴിക്കോടാണ് തുടക്കം കുറിച്ചത്. കൊച്ചിയിലെ ഷെഡ്യൂളിനുശേഷം കോഴിക്കോടേക്ക് ഷിഫ്ട് ചെയ്യും. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെ എത്തിയ പഞ്ചാബി സുന്ദരി വാമിഖ ഗബ്ബി അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് . പഞ്ചാബിലെ അറിയപ്പെടുന്ന താരമായ വാമിഖ പൃഥ്വിരാജ് ചിത്രം നയനിലും അഭിനയിച്ചിരുന്നു. സഞ്ജന ആണ് ടിക്കി ടാക്കയിലെ മറ്റൊരു പ്രധാന താരം. ആസിഫ് അലിയും ഭാവനയും നായകനും നായികയുമായി അഭിനയിച്ച അഡ്വവഞ്ചേഴ്സ് ഒഫ് ഒാമനക്കുട്ടൻ ആണ് രോഹിത് സംവിധാനം ചെയ്ത ആദ്യ ചിത്രം. ആസിഫ് അലി തന്നെ നായകനായി അഭിനയിച്ച ഇബിലീസ് ആണ് രണ്ടാമത് ചിത്രം. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കള മികച്ച അഭിപ്രായം നേടിയിരുന്നു.