vijay-sethupathi

വിജയ് സേതുപതിയെ നായകനാക്കി പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡി എസ് പി'. ചിത്രത്തിലെ ആദ്യ ഗാനം സൺ ടിവി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. ഡി ഇമ്മന്റെ സംഗീത സംവിധാനത്തിൽ ഉദിത് നാരായണൻ,​ സെന്തിൽ ഗണേഷ്,​ മാളവിക സുന്ദർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'നല്ലാ ഇരുമ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തിക് സുബ്ബരാജ് ആണ് ചിത്രം നിർമിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.


പൊലീസ് കഥാപത്രമായിട്ടാണ് ചിത്രത്തിൽ സേതുപതി അഭിനയിക്കുന്നത്. അനു കീർത്തി വാസാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റ‌ർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ദിനോഷ് കൃഷ്ണനും വെങ്കടേഷുമാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

Happy to share #DSP first look.

Thank you ☺️@ponramvvs @karthiksubbaraj@immancomposer @kaarthekeyens@kalyanshankar @anukreethy_vas @stonebenchers @vivekharshan @Venkatesh7888 @dineshkrishnanb @veerasamar @kumar_gangappan @sherif_choreo @Dineshsubbaraya1 @radhikassiva pic.twitter.com/FtosXTDvyx

— VijaySethupathi (@VijaySethuOffl) November 10, 2022