modi-and-biden

ജക്കാർത്ത: ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സല്യൂട്ട് നൽകുന്നതിന്റെ ചിത്രം വൈറലാകുന്നു. ഇന്നലെ ജി 20 നേതാക്കൾ ബാലിയിൽ ടാമൻ ഹുറ്റൻ റയാ എൻഗുരാ റായ് കണ്ടൽ വനം സന്ദർശിക്കുന്നതിനിടെയാണ് ചിത്രം പകർത്തിയത്.

കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി മോദിയുൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് കണ്ടൽ വൃക്ഷങ്ങൾ നട്ടു. ചൊവ്വാഴ്ച ഉച്ചകോടിയുടെ ആദ്യദിനം യോഗം ആരംഭിക്കുന്നതിനു മുമ്പ് മോദിയുടെ അടുത്തെത്തി ബൈഡൻ ഹസ്തദാനം നൽകുന്നതിന്റെയും സൗഹൃദ സംഭാഷണം നടത്തുന്നതിന്റെയും ദൃശ്യങ്ങൾ വൈറലായിരുന്നു.

അതേസമയം, ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹ്‌സെയ്ൻ ലൂംഗ്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരുമായി മോദി ഇന്നലെ ഉഭയകക്ഷി ചർച്ചകൾ നടത്തി. ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ചൈ​നീ​സ് ​പ്ര​സി​ഡ​ന്റ് ​ഷീ​ ​ജി​ൻ​പിം​ഗും​ ​മോ​ദി​യും​ ​ഹ​സ്ത​ദാ​നം​ ​ന​ൽ​കി​ ​ഹ്ര​സ്വ​ ​സം​ഭാ​ഷ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ 2019​ൽ​ ​ഇ​ന്ത്യ​ൻ​ ​അ​തി​ർ​ത്തി​യി​ലെ​ ​ചൈ​നീ​സ്
അ​തി​ക്ര​മ​ത്തി​ന് ​ശേ​ഷം​ ​ഇ​രു​വ​രു​ടെ​യും​ ​ആ​ദ്യ​ ​കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു​ ​ഇ​ത്.

ഇന്നലെ ഉച്ചകോടിയുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സെഷനിൽ പങ്കെടുത്ത അദ്ദേഹം പാവപ്പെട്ടവരുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റം കൊണ്ടുവരാൻ കഴിയുംവിധം ഡിജിറ്റൽ സാങ്കേതികവിദ്യയെ കൂടുതൽ വിശാലമാക്കണമെന്ന് ചൂണ്ടിക്കാട്ടി. മഹാമാരിക്കാലത്തടക്കം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമായി മാറിയ ഡിജിറ്റൽപരമായ ശ്രമങ്ങളെ പറ്റിയും അദ്ദേഹം വിവരിച്ചു.

 ജി​ ​-​ 20​ൽ​ ​മോ​ദി​യു​ടെ​ ​മു​ൻ​ഗ​ണ​ന​കൾ

​പു​തി​യ​ ​ആ​ശ​യ​ങ്ങ​ളും​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും
​ ​പ​രി​സ്ഥി​തി​ ​ജീ​വി​ത​ശൈ​ലി​ ​ബ​ഹു​ജ​ന​പ്ര​സ്ഥാ​ന​മാ​ക്കും
​വി​ക​സ​ന​ ​നേ​ട്ട​ങ്ങ​ൾ​ ​എ​ല്ലാ​വ​രി​ലും​ ​എ​ത്തി​ക്കും
​ആ​ഗോ​ള​ ​വി​ക​സ​ന​ത്തി​ൽ​ ​വ​നി​താ​ ​പ​ങ്കാ​ളി​ത്തം​
​സ​മാ​ധാ​ന​ത്തി​നും​ ​ഐ​ക്യ​ത്തി​നും​ ​ശ​ക്ത​മാ​യ​ ​സ​ന്ദേ​ശം