
ന്യൂഡൽഹി: കന്നുകാലികൾ ശല്യമുണ്ടാക്കുന്ന റെയിൽ ശൃംഖലകളിൽ ആറുമാസത്തിനുള്ളിൽ 1,000 കലോമീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തികൾ നിർമ്മിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഔദ്യോഗിക കണക്ക് പ്രകാരം ഒക്ടോബറിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ 200 ട്രെയിനുകളുടെ സർവീസിനെയാണ് കന്നുകാലികളുടെ വരവ് പ്രതികൂലമായി ബാധിച്ചത്. ഈ വർഷം ഇതുവരെ 4,000 ട്രെയിനുകളെയും ബാധിച്ചു.
കന്നുകാലികൾ ഓടുന്നത് തീവണ്ടികൾക്ക് സാരമായ കേടുപാടുണ്ടാക്കുന്നുണ്ട്. കൂടാതെ പാളം തെറ്റലിനും ട്രെയിൻ വൈകലിനുമെല്ലാം കാരണമാകുന്നുണ്ട്. കന്നുകാലികൾ ഇടിച്ചതിനെ തുടർന്ന് ഒക്‌ടോബർ ഒന്നിന് ആരംഭിച്ച മുംബയ് - അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസിന്റെ എൻജിന്റെ മുൻഭാഗം തകർന്നിരുന്നു. നോർത്ത് സെൻട്രൽ - നോർത്തേൺ റെയിൽവേകളുടെ ഭാഗങ്ങളിലായാണ് ഭിത്തി നിർമ്മിക്കുന്നത്.
ട്രെയിനുകൾക്ക് കന്നുകാലി കുരുക്ക്
 2020-21ൽ അപകടമുണ്ടാക്കിയ കന്നുകാലികൾ- 26,000
 2020-21ൽ ഉണ്ടായ അപകടങ്ങൾ- 6,800
 കൂടുതൽ അപകടം നോർത്ത് സെൻട്രൽ റെയിൽവേയിൽ
 ഇവിടെയുള്ള ആകെ ട്രാക്കിന്റെ നീളം- 3,000 കലോമീറ്റർ
നോർത്ത് സെൻട്രൽ റെയിൽവേയിലുള്ള ഭാഗങ്ങൾ
 ഡൽഹി - മുംബയ്, ഡൽഹി - ഹൗറ ഇടനാഴി
 ആഗ്ര, ഝാൻസി, പ്രയാഗ്രാജ് ഡിവിഷനുകൾ
 കിഴക്ക് നിന്നുള്ള ട്രെയിനുകൾ ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലേക്കെത്തുന്ന കവാടം
ഭിത്തികൾ നിർമ്മിക്കുന്നത്
 ഝാൻസി ഡിവിഷനിൽ വിരംഗന ലക്ഷ്മിഭായിഗ്വാളയോർ സെക്ഷൻ
 പ്രയാഗ്രാജ് ഡിവിഷനിൽ പി.ടി. ദീൻ ദയാൽ ഉപാധ്യായപ്രയാഗ്രാജ് സെക്ഷൻ
 മൊറാദാബാദ് ഡിവിഷൻ ആലം നഗറിനും ഷാജഹാൻപൂരിനും ഇടയിലുള്ള ലക്നൗ ഡിവിഷൻ
 ആലം നഗറിനും ലഖ്നൗവിനും ഇടയിൽ.