
ലഹരി നേടാനായി ആളുകൾ തേടുന്ന വിചിത്രമായ വഴികൾ ചിലപ്പോൾ അത് കേൾക്കുന്നവരെ അപ്പാടെ തന്നെ അമ്പരപ്പിച്ചേക്കാം. ഒരു സാധാരണ മനുഷ്യൻ ഒരിക്കലും ചെയ്യാൻ വഴിയില്ലാത്ത കാര്യങ്ങളെല്ലാം ലഹരിയ്ക്കായി ഇത്തരക്കാർ ചെയ്ത് കൂട്ടിയേക്കാം. ലഹരിയ്ക്കായി പശ ശ്വസിക്കുന്നതിനെക്കുറിച്ചും എന്തിനേറെ പാമ്പുകളെ കൊണ്ട് നാവിൽ കൊത്തിപ്പിക്കുന്നതുമൊക്കെ വാർത്തകളിൽ നിറഞ്ഞിട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ ലഹരിയുടെ പുതു വഴിയായി ഉന്മാദികൾ കണ്ടെത്തിയിരിക്കുന്നത് തവളയെയാണ്.
നോർത്ത് അമേരിക്കയിലെ സോനോറൻ മരുഭൂമിയിൽ കണ്ട് വരുന്ന പ്രത്യേക തരം തവളയാണ് ലഹരി അന്വേഷിച്ചെത്തുന്നവർക്ക് പ്രിയങ്കരമായി മാറിയിരിക്കുന്നത്. പക്ഷേ ഇത്തരം തവളകളുള്ളതിനാൽ അമേരിക്കയിലെ നാഷണല്‍ പാര്‍ക്ക് സര്‍വീസിലെ അധികൃതർ ലഹരിയ്ക്കായി തവളയെ തേടിയെത്തുന്നവരെ കൊണ്ട് കുഴഞ്ഞിരിക്കുകയാണ്. തവളയുടെ പുറം ഭാഗം നക്കുന്നത് വഴിയാണ് ഇവിടെയെത്തുന്നവർ ഉന്മാദാവസ്ഥ പുൽകുന്നത്. ഇത് കാരണം പാർക്കിലെത്തുന്നവർ ദയവ് ചെയ്ത് തവളയെ നാവ് കൊണ്ട് രുചിക്കരുത് എന്ന ബോർഡ് വരെ അധികൃതർക്ക് സ്ഥാപിക്കേണ്ടി വന്നു .
What one sees after licking hallucinogenic toads: https://t.co/JyKm7ZoNfe pic.twitter.com/ZvD5mFXdTS
— Dean Straka (@DWStraka49) November 10, 2022
തവളയുടെ ശരീരത്തിലെ ഗ്രന്ഥിയിൽ നിന്നും പുറത്ത്‌വരുന്ന വിഷവസ്തുവാണ് ലഹരി പകരുന്നത്. ഇത് നക്കി ലഹരി പദാർഥങ്ങളിൽ നിന്ന് ലഭിക്കുന്നതിന് സമാനമായ ഉന്മാദാവസ്ഥയിലെത്താനായി മാത്രം നിരവധിപ്പേർ പാർക്കിലെത്തിച്ചേരുന്നതായാണ് വിവരം. ഇവരെ നിയന്ത്രിക്കാനായാണ് പാർക്ക് അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ഇത്തരം തവളകളുടെ തൊലിപ്പുറത്തുള്ള വിഷവസ്തു വേർതിരിച്ച് ലഹരിയായി നൽകുന്ന സംഘങ്ങൾ അമേരിക്കയിൽ തന്നെയുണ്ട്. അതിനായി കാശ് മുടക്കാതെ പാർക്കിലെത്തി തവളയെ രുചിക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ തവളയുടെ പുറത്തെ രാസവസ്തു അളവിലധികമായി ശരീരത്തിലെത്തിയാൽ അത് ഗുരുതര രോഗങ്ങൾക്കും മരണത്തിനും തന്നെ കാരണമാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
Tempting as it may be, the National Park Service is urging people to please stop licking the Sonoran desert toad. https://t.co/P3qkrkfKWM
— NYT Science (@NYTScience) November 14, 2022