world-cup

ദോ​ഹ​:​ ​ലോ​ക​ക​പ്പി​ന് ​ഖ​ത്ത​റി​ലെ​ ​അ​ൽ​ ​ബ​യ​ത് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​പ​ന്തു​രു​ളാ​ൻ​ ​ഇ​നി​ ​മൂ​ന്ന് ​ദി​നം​ ​കൂ​ടി​ ​മാ​ത്രം.​ ​ടീ​മു​ക​ൾ​ ​മി​ക്ക​തും​ ​ഖ​ത്ത​റി​ലേ​ക്ക് ​എ​ത്തി​ക്ക​ഴി​ഞ്ഞു.​ ​അ​തേ​സ​മ​യം​ ​ലോ​ക​ക​പ്പ് ​സ്റ്റേ​ഡി​യ​ങ്ങ​ളു​ടേ​യും​ ​മ​റ്റും​ ​നി​ർ​മാ​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി​ ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ലം​ഘ​നം​ ​ഉ​ണ്ടാ​യെ​ന്നു​ൾ​പ്പെ​ടെ​യു​ള്ള​ ​വി​മ​ർ​ശ​ന​ങ്ങ​ളും​ ​പ​ല​കോ​ണു​ക​ളി​ൽ​ ​നി​ന്നും​ ​ഉ​യ​രു​ന്നു​ണ്ട്.​ ​ബോയ്കോ​ട്ട് ​ഖ​ത്ത​ർ​ ​ലോ​ക​ക​പ്പ് ​എ​ന്ന​ ​ക്യാ​മ്പ​യി​നും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​സ​ജീ​വ​മാ​യു​ണ്ട്.​ ​ലോ​ക​ക​പ്പി​ൽ​ ​നെ​ത​ർ​ല​ൻ​ഡ്സ് ​താ​ര​ങ്ങ​ൾ​ ​അ​ണി​യു​ന്ന​ ​ജേ​ഴ്സി​ ​ടൂ​ർ​ണ​മെ​ന്റി​ന് ​ശേ​ഷം​ ​ലേ​ലം​ ​ചെ​യ്ത് ​കി​ട്ടു​ന്ന​ ​തു​ക​ ​ഖ​ത്ത​റി​ൽ​ ​സ്റ്റേ​ഡി​യം​ ​നി​ർ​മാ​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​വി​ദേ​ശ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​സ​ഹാ​യ​ത്തി​നാ​യി​ ​ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ​ഡ​ച്ച് ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ഡ​ച്ച് ​ടീ​മി​ന്റ​ ​പ്ര​ധാ​ന​ ​പ​രി​ശീ​ല​ക​ൻ​ ​ലൂ​യി​സ് ​വാ​ൻ​ ​ഗാ​ൽ​ ​ഖ​ത്ത​റി​ന് ​ലോ​ക​ക​പ്പ് ​വേ​ദി​ ​അ​നു​വ​ദി​ച്ച​തി​നെ​ ​ഇ​ന്ന​ലേ​യും​ ​വി​മ​ർ​ശി​ച്ചു​ ​രം​ഗ​ത്ത് ​വ​ന്നി​രു​ന്നു.
എ​ന്നാ​ൽ​ ​ഇ​ത്ത​രം​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ഒ​രു​ ​ഭാ​ഗ​ത്ത് ​ന​ട​ക്കു​മ്പോ​ഴും​ ​ലോ​ക​ക​പ്പ് ​ആ​വേ​ശം​ ​ക​ത്തി​പ്പ​ട​ർ​ന്നു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​മ​ല​യാ​ളി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​രാ​ധ​ക​ക്കൂ​ട്ടം​ ​ഖ​ത്ത​റി​നെ​ ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​ഉ​ത്സ​വ​ഭൂ​മി​യാ​ക്കി​ ​ക​ഴി​ഞ്ഞു.

അർജന്റീനയുടെ

ഫൈവ്സ്റ്റാർ ഒരുക്കം
ക​പ്പ് ​ഫേ​വ​റി​റ്റുക​ളാ​യി​ ​അ​ർ​ജ​ന്റീ​ന​ ​ഇ​ന്ന​ലെ​ ​അ​ബു​ദാ​ബി​യി​ൽ​ ​നടന്ന സന്നാഹ മത്സരത്തിൽ യു.എ.ഇയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് കീഴടക്കി മുന്നൊരുക്കം മികച്ചതാക്കി. ​
​ ​എ​യ്ഞ്ച​ൽ​ ​ഡി​ ​മ​രി​യ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ ​നേ​ടി​.​ ​ക്യാപ്ടൻ ലയണൽ മെ​സി​യും​ ​ജൂലിയൻ അ​ൽ​വാ​ര​സും​ ​ജാവോക്വിൻ കൊറേയയും ഓ​രോ​ ​ത​വ​ണ​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​മ​റ്റൊ​രു​ ​സ​ന്നാ​ഹ​ത്തി​ൽ​ ​ലോ​ക​ക​പ്പ് ​റ​ണ്ണ​റ​പ്പു​ക​ളാ​യ​ ​ക്രൊ​യേ​ഷ്യ​ 1​-0​ത്തി​ന് ​സൗ​ദി​ ​അ​റേ​ബ്യ​യെ​ ​കീ​ഴ​ട​ക്കി.

സന്നാഹത്തിൽ

റൊണാൾഡോയില്ല

നൈജീരിയക്കെതിരെ ഇന്ന് ലിസ്ബണിൽ നടക്കുന്ന പോർച്ചുഗലിന്റെ ലോകകപ്പ് സന്നാഹ മത്സരത്തിൽ ക്യാപ്ടൻ ക്രിസ്റ്റ്യാനൊ റൊണാൾഡോ കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. വയറിന് അസുഖം ബാധിച്ചതിനാൽ വിശ്രമത്തിലാണ് താരം. ഇന്നലെ ടീമിന്റെ പരിശീലനത്തിലും റൊണാൾഡോ പങ്കെടുത്തിരുന്നില്ല.