ff

കൊ​ച്ചി​:​ ​ സാങ്കേതിക സർവകലാശാല വി.​സി​യാ​യി​ ​ത​ന്നെ​ ​നി​യ​മി​ച്ച​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​യെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ക​ഴി​യി​ല്ലെന്ന് ഡോ. സിസ തോമസ്. .​ ​ഗ​വ​ർ​ണ​ർ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ആ​ ​നി​ല​യ്ക്ക് ​ത​ന്നെ​ ​പ​ദ​വി​യി​ൽ​ ​വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ക്വോ​ ​വാ​റ​ന്റോ​ ​ഹ​ർ​ജി​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​നി​യ​മ​പ​ര​മാ​യി​ ​അ​ധി​കാ​ര​മി​ല്ലെ​ന്നും സിസ തോമസ് ഹൈക്കോടതിയിൽ നൽകിയ മറുപടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ വ്യക്തമാക്കി.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യു​ടെ​ ​നി​യ​മ​നം​ ​സു​പ്രീം​ ​കോ​ട​തി​ ​റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ​ഡോ.​ ​സി​സ​ ​തോ​മ​സി​നെ​ ​ഗ​വ​ർ​ണ​ർ​ ​താ​ത്കാ​ലി​ക​ ​വി.​സി​യാ​യി​ ​നി​യ​മി​ച്ചി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കി​ ​ഡോ.​ ​സി​സ സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യ​ത്. വി.​സി​യു​ടെ​ ​പ​ദ​വി​ ​വ​ഹി​ക്കാ​ൻ​ ​ത​നി​ക്കു​ ​മ​തി​യാ​യ​ ​യോ​ഗ്യ​ത​യു​ണ്ടെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ഡോ.​ ​സി​സ​ ​വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ 1991​ൽ​ ​അ​ദ്ധ്യാ​പി​ക​യാ​യി​ ​സ​ർ​വീ​സി​ൽ​ ​പ്ര​വേ​ശി​ച്ച​ ​ത​നി​ക്ക് 32​ ​വ​ർ​ഷ​ത്തെ​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മു​ണ്ട്.​ ​അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ 13​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ണ്ടെന്നും സിസ പറയുന്നു.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യാ​യി​ ​ന​വം​ബ​ർ​ ​നാ​ലി​നു​ ​ചു​മ​ത​ല​യേ​റ്റെ​ങ്കി​ലും​ ​ഡി​ഗ്രി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ​ ​ഒ​പ്പി​ടാ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​അ​ധി​കൃ​ത​ർ​ ​അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഇ​ത് ​തൊ​ഴി​ലും​ ​ഉ​പ​രി​പ​ഠ​ന​വും​ ​കാ​ത്തി​രി​ക്കു​ന്ന​ ​നി​ര​വ​ധി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​മെ​ന്നും​ ​ഡോ.​ ​സി​സ​ ​തോ​മ​സ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ഡി​ജി​റ്റ​ൽ​ ​ഒ​പ്പി​ടാ​നു​ള്ള​ ​സൗ​ക​ര്യം​ ​അ​ധി​കൃ​ത​ർ​ ​ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​നി​സ​ഹ​ക​ര​ണം​ ​കാ​ര​ണ​മാ​ണി​തെ​ന്നും​ ​ഡോ.​ ​സി​സ​ ​വി​ശ​ദീ​ക​രി​ച്ചു. ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വെള്ളിയാഴ്ച ​പ​രി​ഗ​ണി​ക്കും.