smart-watch

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ഫോണുമായി കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന സ്മാർട്ട് വാച്ചുകളും ഇപ്പോൾ ടെക് വിപണി കീഴടക്കി കഴിഞ്ഞു. സ്മാർട്ട് വാച്ചുകളുടെ ജനപ്രീതിയ്ക്ക് പിന്നിലെ കാരണം ഫോണിലെ പല കാര്യങ്ങൾക്കും ഒരു മികച്ച പകരക്കാരനായി ഉപയോഗിക്കാമെന്നുള്ളതാണ്. സമയം നോക്കുക എന്നതിലുപരിയായി സോഷ്യൽ മീഡിയ മെസേജുകൾ വായിക്കാനും അതിന് മറുപടി നൽകാനും, ബ്ളൂടൂത്ത് കാളിംഗിനും അടക്കം നിരവധി സേവനങ്ങൾക്കാണ് ഇന്ന് സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നത്. കൂടാതെ സ്മാർട്ട് വാച്ചിലെ സെൻസറുകൾ ഉപയോഗിച്ച് ഹൃദയമിടിപ്പിന്റെ നിരക്ക് അടക്കം പല കാര്യങ്ങളും നിമിഷ നേരത്തിനുള്ളിൽ തന്നെ അറിയാനും സാധിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും വിപണിയിലെ അതിപ്രസരം മൂലം മികച്ച ഒരു സ്മാർട്ട് വാച്ച് കണ്ടെത്തുകയെന്നത് പലപ്പോഴും പ്രയാസകരമായ കാര്യമാണ്. എന്നാൽ വിവിധ നിരക്കുകളിലുള്ള സ്മാർട്ട് വാച്ചുകളിൽ നിന്നും അധികം പണം മുടക്കാതെ തന്നെ മികച്ച ഫീച്ചറുകൾ നൽകുന്ന ഒന്ന് കണ്ടെത്താനായി ഇനി അധികസമയം ചിലവഴിക്കേണ്ടതില്ല. നിങ്ങൾ ചിലവാക്കുന്ന തുകയ്ക്ക് ലഭിക്കാവുന്നതിലധികം ഫീച്ചറുകളും ഗുണമേൻമയും ലഭിക്കുന്ന റിങ് പ്ളസ് മോഡൽ വിപണിയിലവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ബ്രാൻഡായ ഫയർബോൾട്ട്.

ഫയർ ബോൾട്ട് റിങ് പ്ളസിന്റെ സവിശേഷതകൾ

•ഫയർ ബോൾട്ട് റിങ് പ്ലസ് സ്മാർട്ട് വാച്ച് 2,499 രൂപയ്ക്കാണ് ഔദ്യോഗിക വെബ്സൈറ്റിലും ഇ കൊമോഴ്സ് സൈറ്റുകൾ വഴിയും ലഭ്യമാകുന്നത്.

• ബ്ലാക്ക്, ബ്ലൂ, ബീജ്, റെഡ്, വൈറ്റ് എന്നീ 5 കളറുകളുള്ള സ്ട്രാപ്പുകളിൽ വാച്ച് ലഭ്യമാണ്

•240x280 പിക്സൽ റെസല്യൂഷനുള്ള ഫുൾ-ടച്ച് എച്ച്ഡി 1.91 ഇഞ്ച് ഡിസ്‌പ്ലേ

•100ൽ അധികം സ്‌പോർട്‌സ് മോഡുകൾ

•ബ്ലൂടൂത്ത് കോളിംഗിനും ഫോൺ പുറത്തെടുക്കാതെ തന്നെ വാച്ചിൽ പാട്ടുകൾ കേൾക്കാനുമായി ഇൻബിൽറ്റ് സ്പീക്കർ സംവിധാനം

•SpO2 മോണിറ്റർ, ഹൃദയമിടിപ്പ് അറിയാനുള്ള ട്രാക്കർ, സ്ലീപ്പ് മോണിറ്റർ, ഫിറ്റ്നസ് ട്രാക്കർ

•നിരവധി വാച്ച് ഫെയ്‌സുകളും വെതർ ഫോർകാസ്റ്റ്, അലാറം, റിമോട്ട് ക്യാമറ കൺട്രോൾ തുടങ്ങിയ സ്മാർട്ട് കൺട്രോളുകളും വാച്ചിന്റെ പ്രത്യേകതകളാണ്.

•യാത്രയ്ക്കിടെ റിമൈൻഡറുകൾ സെറ്റ് ചെയ്യാനും അപ്‌ഡേറ്റുകൾ കാണാനും സഹായിക്കുന്ന എഐ വോയ്‌സ് അസിസ്റ്റന്റ്, ക്വിക്ക് ആക്‌സസ് ഡയൽ പാഡ്, കോൾ ഹിസ്റ്ററി, സിങ്ക് കോൺടാക്‌റ്റ്സ്, വിവിധ ഫീച്ചറുകളിൽ ആവശ്യമുള്ളവ വേഗത്തിൽ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ക്രൌൺ റൊട്ടേഷൻ ബട്ടൺ തുടങ്ങിയവയും വാച്ചിലുണ്ട്.

Fire-Bolt Ring Plus Smartwatch Eye, 1.91-inch display, impressive looks and features for Rs 2,499 https://t.co/uDHHOTLg6o

— Technoinfo360 (@Technoinfo3601) November 13, 2022